പ്രായം 39 കഴിഞ്ഞെങ്കിലും നല്ല പ്രതീക്ഷയുണ്ട്; വിവാഹം കഴിക്കാനുള്ള മോഹം പറഞ്ഞു നടി നന്ദിനി..!!

മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ എല്ലാം തന്നെ നായികയായി തിളങ്ങിയിട്ടുള്ള നടിയാണ് കൗസല്യ എന്ന നന്ദിനി.

മോഡലിംഗ് രംഗത്ത് നിന്നും 1996 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിൽ കൂടിയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് തമിഴ് തെലുഗ് ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള നന്ദിനി മോഹൻലാലിൻറെ നായിക ആയി അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം വജ്രം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാൻ കരുമാടി കുട്ടൻ സുന്ദര പുരുഷൻ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തിൽ എത്തി.

സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്ന നന്ദിനി 39 വയസ്സ് പിന്നിട്ടു എങ്കിൽ കൂടിയും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. ജീവിതത്തിൽ വലിയ ഉയർച്ചകൾ നേടി എങ്കിൽ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു നന്ദിനി പറയുന്നു.

വീട്ടിൽ ആലോചനകൾ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികൾക്ക് പറ്റിയ ഒരാളെ ഉടൻ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല എന്നാണ് നന്ദിനി ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

11 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

11 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

12 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

12 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago