നടൻ പ്രിത്വിരാജിന്റെ പുത്തൻ കാറിന്റെ റെജിസ്ട്രേഷൻ തടഞ്ഞു സർക്കാർ; കാരണമിത്..!!

നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ 1.64 കോടി മുടക്കി വാങ്ങിയ പുതിയ കാറിന്റെ റെജിസ്ട്രേഷൻ കേരള സർക്കാർ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് നടപടി.

റജിസ്ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ തടഞ്ഞത്.

എന്നാൽ യഥാർത്ഥ വിലയേക്കാൾ 30 ലക്ഷം രൂപ കുറച്ചാണ് പൃഥ്വിരാജ് കാർ കമ്പനി വാഹനം നൽകിയിരിക്കുന്നത്. സെലിബ്രറ്റി ഡിസ്‌കൗണ്ട് ഇനത്തിൽ ആണ് ഈ കുറവ് വന്നത്. എന്നാൽ ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21% നികുതി അടയ്ക്കണമെന്നാണ് നിയമം.

അതായത് 9 ലക്ഷം രൂപയുടെ അടച്ചാൽ മാത്രമേ വാഹന റെജിസ്ട്രേഷൻ നടക്കുകയുള്ളൂ. എന്നാൽ നികുതി ഇളവ് ലഭിക്കാൻ ഡീലർ നടത്തിയ തിരുത്തൽ താരം അറിയാൻ വഴിയില്ല എന്നും മോട്ടോർ വകുപ്പ് പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago