ലോക്ക് ഡൌൺ കാലത്ത് എന്തൊക്കെ ചെയ്യാൻ എന്നുള്ള അന്വേഷണത്തിൽ ആണ് താരങ്ങൾ പലരും. പലരും ശരീരം പുഷ്ടിപ്പെടുത്താൽ വ്യായാമങ്ങളും അതോടൊപ്പം പുത്തൻ പാചക വിദ്യകളും ഒക്കെ പരീക്ഷിക്കുന്ന കാലം ആണ് ഈ 21 ദിവസത്തെ ലോക്ക് ഡൌൺ. ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്ക് പോകുന്ന തിരക്കുകളോ സിനിമ പ്രൊമോഷൻ തിരക്കുകളോ ഒന്നും ഇല്ലാതെ ഓരോരുത്തരും വീട്ടിൽ തന്നെ ആണ്.
സീമ ജി നായർ കല്ലുമ്മക്കായ് ഉണ്ടാക്കുന്നതും ഷീലു എബ്രഹാം മകന്റെ മുടി വെട്ടുന്നതും ഒക്കെ വൈറൽ ആണ്. ഇപ്പോഴിതാ 20 വയസുള്ള കുട്ടിയുടെ അമ്മയുടെ കുച്ചുപ്പിടി ആണ് വൈറൽ ആകുന്നത്. അത് മറ്റാരും അല്ല മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തന്നെ ആണ്. 41 വയസ്സ് പിന്നിട്ട താരം ഇരുപതിന്റെ ചുറുചുറുക്കിൽ ആണ് നൃത്തം ചെയ്യുന്നത്.
സിനിമ അവധിയിൽ ആയതുകൊണ്ട് തന്നെ ശരീരത്തിന്റെ മെയ് വഴക്കത്തിന് നൃത്തം ഒരു നല്ല മരുന്ന് തന്നെ ആണ്. നിരവധി ആളുകൾ കൊറോണ സമയത്ത് വീട്ടിൽ തന്നെ ഇരിക്കാതെ കറങ്ങി നടക്കുമ്പോൾ താരങ്ങൾ വീട്ടിൽ ഇരുന്നു അവധി ആഘോഷിക്കുക തന്നെയാണ് ചെയ്യുന്നത്. നമുക്ക് വേണ്ടത് ഭയം അല്ല ജാഗ്രത ആണെന്ന് ഉള്ള തിരിച്ചറിവിൽ ആണ് താരങ്ങൾ എല്ലാം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…