നാട് ഏതായാലും നടിമാരോട് ഉള്ള ഭ്രമം ഇന്നത്തെ സമൂഹത്തിൽ കൂടി വരികയാണ്, ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോൾ തമിഴ് നാട്ടിൽ നിന്നും ഉള്ള വാർത്തയിലൂടെ പുറം ലോകത്ത് എത്തിയിരിക്കുന്നത്.
തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിനെ നേരിട്ട് കാണാൻ വേണ്ടി പ്രമുഖ വ്യവസായിയുടെ മകൻ മുടക്കിയത് 75 ലക്ഷം രൂപ ആയിരുന്നു. ചെന്നൈ രാമനാഥപുരം സ്വദേശിയായ വ്യവസായിയുടെ മകൻ ആണ് ഓണ്ലൈൻ തട്ടിപ്പിന് ഇരയായത്.
ക്വാളിഫൈഡ് പേജ് എന്ന വെബ്സൈറ്റ് വഴിയാണ് വമ്പൻ തട്ടിപ്പ് നടന്നത്, സംഭവുമായി ബന്ധപ്പെട്ട് സിനിമ നിർമാതാവ് ആയ ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണൻ ആണ് പിടിയിൽ ആയത്, യുവാവിനെ അച്ഛന്റെ പരാതിയെ തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് ഇയാൾ പിടിയിൽ ആയത്.
യുവാവ് സുഹൃത്തുക്കൾ വഴി ആണ് ഇത്തരത്തിൽ ഉള്ള ഒരു സൈറ്റിനെ കുറിച്ച് അറിയുന്നത്, തുടർന്ന് സൈറ്റിൽ കയറി രജിസ്റ്റർ ചെയിതപ്പോൾ ആണ് ഫോൺ കോൾ വരുന്നതും തുടർന്ന് 50000 രൂപ അടച്ചാൽ തിരഞ്ഞെടുക്കപ്പെടുന്ന നടിയുമായി നേരിൽ കാണാൻ കഴിയും എന്നും പറയുന്നത്.
തുടർന്ന് യുവാവ് 50000 രൂപ നൽകുകയും എന്നാൽ തിരികെ ലഭിച്ചത് അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ ആയിരുന്നു, തുടർന്ന് യുവാവിന് വീണ്ടും കോളുകൾ എത്തുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു, യുവാവിനെ സംഭാഷണം അടക്കം പ്രസിദ്ധപ്പെടുത്തുമെന്ന് ഭയപ്പെടുത്തി 75 ലക്ഷം രൂപ തട്ടുകയായിരുന്നു.
സംഭവത്തിൽ മനം നൊന്ത് നാട് വിട്ട യുവാവ് തുടർന്ന് അച്ഛനെ വിളിക്കുകയും താൻ ഇനി ഉണ്ടാവില്ല എന്ന് അറിയിക്കുകയും ആയിരുന്നു, ഫോൺ കോൾ വഴിയാണ് മകൻ കൊൽക്കത്തയിൽ ആണെന്ന് കണ്ടെത്തുകയും തിരിച്ചു കൊണ്ടുവരുകയും പണം ഇട്ട ബാങ്ക് അക്കൗണ്ട് കണ്ടെത്തി പ്രതിയെ പിടിക്കുകയും ആയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…