കൊറോണ ബാധിച്ചു മോഹൻലാൽ മരിച്ചു എന്ന് പ്രചാരണം; നടപടിക്ക് ഒരുങ്ങി പോലീസ്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന് വ്യാജ വാർത്ത നൽകിയ ആൾക്കെതിരെ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. മോഹൻലാൽ അഭിനയിച്ച ചിത്രത്തിന്റെ ഫോട്ടോ വെച്ചാണ് സമീർ എന്ന ആൾ ഫേസ്ബുക്കിലും അതുപോലെ വാട്സ്ആപ്പിലും മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്നുള്ള പ്രചാരണം നടത്തിയത്.

മോഹൻലാൽ ആരാധകർക്ക് ഇടയിൽ സംഭവത്തെ കുറിച്ച് വമ്പൻ പ്രതിഷേധം ആണ് ഉയർന്നത്. കൊറോണയുമായി ബന്ധപെട്ടു വ്യാജ വാർത്തകൾ നൽകുന്നവർക്ക് എതിരെ കടുത്ത നിയമ നടപടികൾ ഉണ്ടാവും എന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയവും ആയി സംബന്ധിച്ച് പരാതി നൽകി എന്നാണ് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ സൂചിക്കുന്നത്.

അതെ സമയം ഇയാൾക്ക് എതിരെ കർശന നടപടി ഉണ്ടാകണം എന്ന ആവശ്യവുമായി ഓൾ കേരളം മോഹൻലാൽ ഫാൻസ്‌ ജനറൽ സെക്രട്ടറി വിമൽ കുമാർ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി അറിയിച്ചു. വിമൽ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

ഇയാളുടെ പേര്‌ സമീർ. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്‌. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago