ഓണ്ലൈൻ വഴി നിരവധി തട്ടിപ്പുകൾ ആണ് ദിനംപ്രതി നടക്കുന്നത്, അവിഹിത വാർത്തകൾക്ക് മഞ്ജു പത്രോസിന്റെ ശരീര ഭാഗങ്ങൾ ഫോക്കസ് ചെയ്തുള്ള വീഡിയോകൾ നിർമ്മിക്കുന്ന മുപ്പതിൽ ഏറെ ചാനലുകൾ ആണ് നടിയുടെ പരാതിയെ തുടർന്ന് സൈബർ സെൽ പൂട്ടിച്ചത്.
ഇപ്പോഴിതാ സിനിമ സീരിയൽ നടിയായ ബീന ആന്റണിയുടെ ചിത്രങ്ങൾ വെച്ചാണ് പുതിയ ഓണ്ലൈൻ തട്ടിപ്പ് നടത്തുന്നത്.
കരിയർ ജേർണൽ ഓൺലൈൻ എന്ന സൈറ്റ് വഴിയാണ് നടിയുടെ ചിത്രങ്ങൾ വെച്ചുള്ള പരസ്യം, ജോലി നഷ്ടപ്പെട്ട വീട്ടമ്മയായ ആഭ കർപാൽ ഓൺലൈനിലെ ഡിജിറ്റൽ പ്രോഫിറ്റ് കോഴ്‌സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തിൽ പറയുന്നത്. ’നിങ്ങൾക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാൻ പ്രയാസമായിരിക്കും’ എന്ന തരത്തിലാണ് സൈറ്റിൽ ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ പരസ്യത്തിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാനും നിർദേശമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ആണ് താൻ സുഹൃത്ത് മുഖേന ഈ വിവരം അറിയുന്നത് എന്നും തന്റെ അനുവാദം കൂടാതെ ഇത്രേം വലിയ ഗുരുതരമായ തട്ടിപ്പ് നടത്തിയതിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് ബീന പറയുന്നത്.
ആദ്യം സംഭവം താൻ അത്ര കാര്യം ആക്കിയില്ല എന്നും തുടർന്ന് നിരവധി ആളുകൾ ഇതേ കാരണം പറഞ്ഞു തന്നെ വിളിച്ചപ്പോൾ ആണ് കാര്യത്തിന്റെ ഗൗരവം തനിക്ക് മനസിലായത് എന്നും സൈബർ സെല്ലിൽ പരാതി നൽകാൻ പോകുക ആണ് എന്നും നടി പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…