ഏഷ്യാനെറ്റിനെ വിമർശിച്ച ടോവിനോയെ ചുമക്കേണ്ട ആവശ്യം തനിക്ക് ഇല്ല; രേസ്മി ആർ നായർ..!!

നിലപാടുകൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്ന മോഡലും ആക്ടിവിസ്റ്റും ആണ് രസ്‌മി ആർ നായർ, കഴിഞ്ഞ ദിവസം വാർത്തക്ക് നൽകിയ തലക്കെട്ടുകൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന പരസ്യമായി വിമർശനവുമായി ടോവിനോ തോമസ് കേരളത്തിലെ പ്രമുഖ വാർത്ത മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസിന് എതിരെ രംഗത്ത് എത്തിയിരുന്നു, ഈ വിഷയത്തെ കുറിച്ചാണ് രേസ്മി ഇപ്പോൾ പ്രതികരണം നൽകിയത് ഇങ്ങനെ,

ടോവിനോയെ എടുത്ത് ആഘോഷിച്ച് അതിന് ഐക്യപ്പെട്ടണമെന്ന് ആവശ്യപ്പെടുന്നവരോടും ഏഷ്യാനെറ്റ് ഐക്യദാർഡ്യ വേദിയെന്ന് വിളിച്ച് അപഹസിക്കുന്നവരോടും ചിലത് വീണ്ടും ഒാർമപ്പെടുത്താനുണ്ട്,

മലയാള സിനിമയില്‍ അടിച്ചമര്‍ത്തലുകളുള്ളതായി കരുതിന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മാത്രമായി ഒരു കൂട്ടായ്മയുടെ ആവശ്യമെന്താണ്? സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടോ എന്നറിയില്ല. അതെന്തായാലും വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണത്. താല്‍പര്യമില്ല താന്‍ പോടോ എന്നു പെണ്ണ് പറഞ്ഞാല്‍ അതിനപ്പുറം പോയി എന്തെങ്കിലും ചെയ്യാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല – നടൻ ടോവിനോ തോമസ് അഭിമുഖത്തിൽ പറഞ്ഞത്.

വിമൻ ഇൻ സിനിമ കളക്ടീവിനെക്കുറിച്ചും കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുമുള്ള നിലപാടാണ്അത് കൊണ്ട് സ്ക്രീനിന് പുറത്ത് അയാളെ ആഘോഷിക്കാൻ താൽപര്യമില്ല, പ്രിത്വിരാജിനെ ആഘോഷിച്ച അനുഭവമുണ്ട് എന്നത് കൊണ്ട് നിങ്ങൾ പറയുന്ന അടിക്കാൻ കിട്ടിയ വടി ഫിലോസഫിയോട് താൽപര്യമില്ല

ഏഷ്യാനെറ്റിനെതിരെയാണ് പറഞ്ഞത് അവരെ വിമർശിക്കാനാണ് അവസരമെന്നൊക്കെ പറയുമ്പോൾ-ഒരു ബിംബത്തെ ഉണ്ടാക്കി മറ്റൊരു എസ്റ്റാബിഷ്മെന്റിനെ തകർക്കാനാവില്ല, ആദ്യത്തേത് തകർന്നാൽ തന്നെ അതിന് ഉപയോ​ഗിച്ച ടൂൽ ആ സ്ഥാനം കീഴടക്കും

ഏഷ്യാനെറ്റിനെ വിമർശിക്കാൻ എനിക്ക് ടോവിനോയെ ചുമക്കാൻ സൗകര്യമില്ല, അതിന്റെ ആവശ്യവും എന്റെ രാഷ്ട്രീയത്തിനില്ല
Nidhin Nath

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago