എന്റെ മീടൂ വാർത്ത വന്നപ്പോൾ ചിരിയാണ് വന്നത്, പീഡകൻ എന്ന പേര് ചാർത്തി കിട്ടിയ സ്വഭാവ നടൻ; അലൻസിയർ..!!

ലോകമെങ്ങും മീടൂ വിവാദം ഉണ്ടായി എങ്കിൽ കൂടിയും മലയാളത്തിൽ അത് ആളിക്കത്തിയത് നടൻ അലൻസിയറിൽ മാത്രം ആയിരുന്നു. ഗീത ഗോപിനാഥ് ആണ് അലൻസിയർക്ക് എതിരെ ആരോപണവുമായി എത്തിയത്, ഈ വിഷയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അലൻസിയർ ഇപ്പോൾ.

തന്റെ ചില സമയങ്ങളിൽ ഉള്ള പെരുമാറ്റം അതിർ വരമ്പുകൾ കടക്കാറുണ്ട് എന്നും, അത് പെണ്ണുങ്ങളോട് ആയാലും ആണുങ്ങളോട് ആയാലും അങ്ങനെ തന്നെ ആണ് എന്നും, ഗീതയോട് പെരുമാറിയത് ശരിയല്ല എന്ന് തോന്നിയപ്പോൾ മാപ്പ് പറഞ്ഞിരുന്നു, പിന്നീട് പരസ്യമായി മാപ്പ് പറയണം എന്ന് പറഞ്ഞപ്പോൾ അന്നും പറഞ്ഞു.

എന്തായാലും പരസ്യമായി മാപ്പ് പറഞ്ഞ വിഷയം ആണ് പിന്നെ അതിനെ കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് കുഴപ്പം എന്നും ആ കുട്ടിക്ക് ഫീൽ ചെയ്തത് പോലെ ഒന്നും താൻ ഉദ്ദേശിച്ചിട്ടില്ല. ചില സമയങ്ങളിൽ എന്റെ സംസാരവും പെരുമാറ്റവും കൈവിട്ട് പോകും, അത്തരം സംഭവങ്ങളിൽ പിന്നീട് മാപ്പ് പറയാറും ഉണ്ട്.

ബിജു മേനോൻ നായകനായി എത്തിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആ വാർത്ത എത്തിയത്, ആദ്യം കണ്ടപ്പോൾ ചിരിയാണ് വന്നത്, മലയാള സിനിമയിലെ പീഡകൻ എന്ന സ്ഥാനപ്പേരു ചാർത്തി കിട്ടിയ ഒരു സ്വഭാവ നടൻ. അലൻസിയർ പറഞ്ഞു.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago