സച്ചിൻ ദൈവമല്ല വെറും നാറിയാണ്, മോഹൻലാൽ, മമ്മൂട്ടി എന്നിവരെയും തെറിവിളിച്ച് യുവാവിന്റെ ലൈവ്..!!

56

മലയാളികൾ ഏറെ ആരാധിക്കുന്ന മൂന്ന് പേർ ആണ് സച്ചിൻ ടെണ്ടുൽക്കർ, മോഹൻലാൽ, മമ്മൂട്ടി എന്നിവർ. ഇവർക്ക് എതിരെ രൂക്ഷ വിമർശനവുമായി ചെകുത്താൻ വന്നിരിക്കുന്നത്. ചെകുത്താൻ എന്ന പേരിൽ ഉള്ള ഫേസ്ബുക്ക് പേജിൽ നിന്നും നിരവധി തവണ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ തെറി അഭിഷേക ലൈവുകൾ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖരായ മൂവരും അഭിനയിക്കുന്ന പരസ്യ ചിത്രങ്ങൾക്ക് എതിരെയാണ് രൂക്ഷ വിമർശനം ഉണ്ടായിരിക്കുന്നത്, കൊക്കക്കോള പോലെ ശരീരത്തിന് ഹാനികരം ആയ പാനീയം കുടിക്കാൻ ഉള്ള പരസ്യത്തിൽ സച്ചിൻ അഭിനയിച്ചത് ശരിയായില്ല എന്നും യുവാവ് പറയുന്നു. വിഷം മാർക്കറ്റ് ചെയ്യുന്ന സച്ചിൻ ദൈവം അല്ല വെറും നാറിയാണ് എന്നും വീഡിയോ പറയുന്നു.

മോഹൻലാൽ പരസ്യ ചിത്രങ്ങളിൽ എത്തി സ്വയം വില കളഞ്ഞ ആൾ ആണ് എന്നും ചവറു പരസ്യങ്ങളിൽ അഭിനയിച്ച മോഹൻലാലിന്റെ നിലവാരം മലയാളികൾ കണ്ട് കഴിഞ്ഞു എന്നും എണ്ണയുടെ പരസ്യത്തിൽ അഭിനയിച്ച് കേസിൽ കുടുങ്ങിയ മമ്മൂട്ടി ഭയം കാരണം ആ വഴിക്ക് പിന്നീട് പോയിട്ടില്ല എന്നും വീഡിയോയിൽ പറയുന്നു. എന്നാൽ സച്ചിന് എതിരെയും നിരവധി ആളുകൾ ചെകുത്താനു പിന്തുണയുമായി എത്തിയിട്ടുണ്ട്.

You might also like