വനിത തന്നെ ചതിച്ചു, തന്റെ കുടുംബ ജീവിതം ഇല്ലാതെയാക്കി; ആരോപങ്ങളുമായി റോബർട്ട്..!!

77

മലയാളത്തിലും തമിഴിലും ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം നായികയായി എത്തിയിട്ടുയുള്ള നടൻ വിജയ്കുമാറിന്റെ മകൾ കൂടിയായ നടിയാണ് വനിത, വിവാദ പരാമർശങ്ങൾ കൊണ്ടു ജന ശ്രദ്ധ നേടിയിട്ടുള്ള നടി, രണ്ട് വട്ടം വിവാഹവും കഴിച്ചിട്ടുണ്ട്.

നടിയും നിർമാതാവും കൂടിയായ വനിത തന്നെ ചതിക്കുക ആയിരുന്നു എന്നാണ് നടനും കോറിയോഗ്രാഫറും ആയ റോബർട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇരുവരും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു, 2015ൽ പുറത്തിറങ്ങിയ എംജിർ കമൽ രജനി എന്ന ചിത്രം. ഇരുവരും ആയിരുന്നു ചിത്രത്തിൽ നായിക നായകന്മാരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് വനിത, തങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചത് എന്നും അത് ചിത്രത്തിന് ഗുണം ചെയ്യും എന്നുമായിരുന്നു വനിത പറഞ്ഞത് എന്നും റോബർട്ട് പറയുന്നു.

സിനിമ ഇറങ്ങി വിജയം നേടിയാൽ ജനങ്ങൾ ഇതെല്ലാം മറക്കും എന്നായിരുന്നു വനിത പറഞ്ഞിരുന്നത് എന്നാൽ ഇത് തനിക്ക് ജീവിതത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടാക്കി എന്നും ഭാര്യയും വനിതയും തമ്മിൽ വഴക്കുകൾ വരെ ഉണ്ടായി എന്നും റോബർട്ട് പറയുന്നു.

കഴിഞ്ഞ ഇരുപത് കൊല്ലമായി വനിതാ ഒരാളുമായി ഇഷ്ടത്തിൽ ആണ് എന്നും ജന ശ്രദ്ധ നേടുന്നതിന് വേണ്ടി എന്തും പറയാൻ മടിയില്ലാത്ത ആൾ ആണ് വനിതാ എന്നും, എന്നാൽ ഇത്രയും നാൾ ദൈർഘ്യം ഉള്ള പ്രണയം മറച്ചുവെച്ചാണ് വനിതാ താൻ ഒറ്റക്കാണ് ജീവിക്കുന്നത് എന്നു പറയുന്നത് എന്നും റോബർട്ട് ആരോപിക്കുന്നു.