രാജിവെച്ച് ഒഴിയുക, അതാണ് ഉചിതം, മോഹൻലാലിന്റെ നിർദേശം ദിലീപ് അനുസരിച്ചു..!!

36

മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയി ചുമതല ഏറ്റ സാഹചര്യത്തിൽ ഏറ്റവും വിവാദമായ വിഷയങ്ങളിൽ ഒന്നായിരുന്നു, നടനും നിർമാതാവും ആയ ദിലീപിന്റെ താര സംഘടനായിലേക്കുള്ള തിരിച്ചുവരവ്, നടി ഊർമിള ഉണ്ണി ദിലീപിന്റെ തിരിച്ചുവരവ് ചർച്ചക്ക് എടുക്കണം എന്നും തുടർന്ന് ഉള്ള ചർച്ചയിൽ ദിലീപിനെ തിരിച്ചെടുക്കാൻ സംഘടന തീരുമാനിക്കുകയും ആയിരുന്നു, എന്നാൽ ഇത് ഏറെ വിവാദം ആയതോടെ ദിലീപ് രാജി വെക്കുക ആയിരുന്നു.

ഒരു വർഷത്തിന് ഇപ്പോൾ അന്ന് ഉണ്ടായ സാഹചര്യത്തിന്റെ യാഥാർത്ഥ വസ്തുത കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ വാർഷിക യോഗത്തിൽ വീണ്ടും വെളിപ്പെടുത്തുക ആയിരുന്നു.

താര സംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം വാർഷിക യോഗത്തിൽ ഇടവേള ബാബു അവതരിപ്പിച്ച റിപ്പോർട്ടിൽ ആണ് സംഘടന പ്രസിഡന്റ് ആയ മോഹൻലാൽ രാജി വെക്കാൻ നിർദ്ദേശം നൽകിയതോടെയാണ് ദിലീപ് അഗത്വം രാജി വെച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

അമ്മയിൽ താൻ മൂലം വിവാദങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകതെ ഇരിക്കാൻ സ്വമേധയാ ഒഴിയുകയാണ് എന്നാണ് ദിലീപ് പിന്നീട് അറിയിച്ചത്, ഇക്കാര്യം സെക്രട്ടറി സിദ്ദിക്ക് സ്ഥിരീകരിച്ചിരുന്നു, എന്നാൽ സംഘടന റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ സിദ്ദിഖ് ഇടവേള ബാബു ഇപ്പോൾ നൽകി പരാമർശത്തിന് മറുപടിയോ എതിർപ്പൊ പ്രകടിപ്പിച്ചില്ല.

അതേ സമയം ദിലീപ് സ്വയം രാജി നൽകിയെന്ന ദിലീപിന്റ വാദം ഈ റിപ്പോർട്ട് പ്രകാരം കള്ളം ആണെന്ന് തെളിയുകയാണ്. മോഹൻലാലിന്റെ നിർദ്ദേശം അനുസരിച്ച് തന്നെ ആയിരുന്നു ദിലീപ് രാജി നൽകിയത്.

You might also like