മഞ്ജു പത്രോസിന്റെ മോശം വീഡിയോകൾ, ചിത്രങ്ങൾ പ്രചരിപ്പിച്ചു; മുട്ടൻപണി വാങ്ങി മുപ്പതോളം ചാനലുകൾ..!!

288

മഴവിൽ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തുകയും തുടർന്ന് മറിമായം സീരിയലിൽ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയിൽ എത്തുകയും ചെയ്ത എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് മഞ്ജു പത്രോസ്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ കൂടി മോഹൻലാലിന് ഒപ്പം വരെ അഭിനയിച്ചിട്ടുള്ള നടി സൈബർ സെല്ലിൽ നൽകിയ പരാതിയിൽ പോലീസ് നടപടി എടുത്തു തുടങ്ങി.

തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്നാണ് നടി ആറു മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയത്.

ഈ പരാതിയിൽ രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു, ഇത്തരം ഊർജിതമായ നടപടി സോഷ്യൽ മീഡിയയിൽ ഉള്ള പലർക്കും ഉള്ള മുൻകരുതൽ കൂടിയാണ് എന്നുള്ളതാണ് സത്യം.