നല്ലാതിനെക്കാൾ ഏറെ മോശം ചെയ്യുന്നവരാണ് ഫാൻസ് അസോസിയേഷനുകൾ; പാർവതി..!!

73

ഫാൻസ് അസോസിയേഷനുകളെ രൂക്ഷമായി വിമർശനം നടത്തി പാർവതി തിരുവോത്ത്, നടൻ ശ്രീനിവാസനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച പാർവതി, ശ്രീനിവാസന്റെ വാക്കുകൾക്ക് യാതൊരു വിലയും ഇല്ല എന്നാണ് പ്രതികരിച്ചത്.

അതുപോലെ തന്നെ ഫെമിനിച്ചി എന്നുള്ള വിളി താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും അത്തരം വിളി താൻ ഏറ്റെടുക്കുകയാണ് എന്നും പാർവതി പറയുന്നു.

അതുപോലെ തന്നെ ഫാൻസ് അസോസിയേഷനുകൾ നല്ലാതിനെക്കാൾ ഏറെ മോശം കാര്യങ്ങൾ ആണ് ചെയ്യുന്നത് എന്നും പാർവതി പറയുന്നു. വാക്കുകൾ ഇങ്ങനെ,

‘ഞാനും ചിലരുടെയൊക്കെ ഫാനാണ്. എന്നുകരുതി, ആരാധന മൂത്ത് പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന അന്ധമായി ഒരാളെ ഫോളോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. ഫാൻസ് അസോസിയേഷൻ എന്നു പറയുന്ന സംഭവം, പലരും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടൊന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണ് സംഭവിക്കുന്നത്’- പാർവതി പറയുന്നു.