കോവിഡ് ലോക്ക് ഡൌൺ നിയമങ്ങൾ പാലിച്ചു കൊണ്ട് നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂർ ഇരവിച്ചിര ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ധന്യയാണ് ജീവിത പങ്കാളി.

പുണ്യാളൻ അഗർബത്തീസ് എന്ന ജയസൂര്യ-രഞ്ജിത് ശങ്കർ ചിത്രത്തിൽ ‘ജിംബ്രൂട്ടൻ’ എന്ന കഥാപാത്രമാണ് ഗോകുലന് കരിയറിൽ ബ്രേക്ക് ലഭിച്ചത്. നാടക പ്രവർത്തകൻ എന്ന നിലയിലും സജീവമായിരുന്നു ഗോകുലൻ. ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ എന്ന ചിത്രത്തിൽ കുമരങ്കരിയുടെ കഥകളിലേക്ക് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ റോളിലാണ് ഗോകുലന്‍ അഭിനയിച്ചത്.

Loading...

പുണ്യാളനിലെ ജിംബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്കരയിലെ വെൾടർ, ഇടി എന്ന ചിത്രത്തിലെ കള്ളൻ എന്നിവയും ഗോകുലനെ സുപരിചിതനാക്കിയ റോളുകളാണ്.