9000 സ്ത്രീകൾക്ക് തൊഴിൽ പദ്ധതിയുമായി കേരള സർക്കാർ..!!

മാറുന്ന ജനതക്ക് പിന്തുണയുമായി കേരള സർക്കാർ നിങ്ങളിലേക്ക് എത്തുകയാണ്, സ്ത്രീകളുടെ ഉന്നമനത്തിനായി കേരളത്തിൽ സർക്കാർ തുടങ്ങിയ പുതിയ പദ്ധതിയാണ് ഷീ സ്കിൽസ് 2019 ( She Skills 2019), സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ ആണ് ഇതിലൂടെ നടപ്പിൽ വരുത്തുന്നത്.

ഇതിനായി നിങ്ങൾ സന്ദരിശിക്കേണ്ട വെബ്‌സൈറ്റ് www.asapkerala.gov.in ആണ്. അതിൽ നിങ്ങൾ സന്ദർശനം നടത്തി കഴിയുമ്പോൾ she skill 2019 എന്ന ടാബ് കാണാം, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പിഡിഎഫ് ഫയൽ ലഭിക്കുന്നതാണ്. അതിൽ നിങ്ങൾക്ക് എന്തൊക്കെ കോഴ്‌സിന് ചേരാം എന്നുള്ളതും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും വ്യക്തമായി കൊടുത്തിട്ടുണ്ട്, നിങ്ങൾക്ക് ഇത്തരം ജോലിക്കായി ഓണ്ലൈൻ ആയി തന്നെ അപേക്ഷയും നൽകാം.

പത്താം ക്ലാസ് വിജയിച്ച 15 വയസ്സിന് മുകളിൽ ഉള്ള പെണ്കുട്ടികൾക്കും അതിനൊപ്പം തന്നെ വനിതകൾക്കും ആയി ആണ് ഈ പദ്ധതി നടപ്പിൽ ആക്കുന്നത്, സ്ത്രീകൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യ പരിശീലനം നൽകുന്നത് ആണ് ഈ പദ്ധതി. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിം വർക്ക് അഗീകാരം ഉള്ള കോഴ്‌സുകൾ ആണ് ഇതിന് കീഴിൽ നടപ്പിൽ വരുന്നത്.

ഈ വർഷം ആഗസ്റ്റിൽ ആണ് ഈ പദ്ധതി ആരംഭിക്കുന്നത്, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക്, ബിപിഎൽ കുടുംബങ്ങൾക്ക് എന്നിവർക്ക് പരിശീലനം സൗജന്യമാണ്.

എപിഎൽ ജനറൽ കാറ്റഗറി വിഭാഗങ്ങൾക്ക് 50 ശതമാനം സബ്‌സിഡി ഉണ്ടാവും, 150 മണിക്കൂർ നൗപുണ്യ പരിശീലനവും 150 മണിക്കൂർ ഇന്റൻഷിപ്പും ആണ് നടത്തി പുറത്ത് ഇറങ്ങുന്ന സ്ത്രീകൾക്ക് അതതു മേഖലയിൽ തൊഴിൽ സജ്ജമായിരിക്കും.

റീട്ടെയിൽ, ബാങ്കിങ്, അപ്പാരൽ, ബ്യൂട്ടി ആൻഡ് വെൽനെസ്, ഫുഡ് പ്രോസസിംഗ്, ഹെൽത്ത് കെയർ, ഡാറ്റ എൻട്രി തുടങ്ങിയ മേഖലകളിൽ ആണ് പരിശീലനം നൽകുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം 9000 വനിതകൾക്ക് ആണ് പരിശീലനം നൽകുന്നത്.

അക്ഷയ സെന്ററുകൾ വഴിയും ഓണ്ലൈൻ വഴി കമ്പ്യൂട്ടർ മുഖേനയും അപേക്ഷ അയക്കാം, അപേക്ഷ പൂർണ്ണമായും സൗജന്യം ആയിരിക്കും.

ഉപകാരപ്രദമായി എങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago