Categories: Entertainment

ഞാൻ നോക്കിയാലും അവളുടെ മുഖത്ത് നാണം വിരിയും; മൃദുലയെ ചേർത്ത് പിടിച്ചു യുവ കൃഷ്ണ; വിവാഹത്തിന് മുന്നേയുള്ള സുന്ദരനിമിഷങ്ങൾ..!!

ലോക്ക് ഡൌൺ കാലത്തിൽ സീരിയൽ ലോകത്തിൽ ഒട്ടേറെ വിവാഹം നടന്നു എങ്കിൽ കൂടിയും സീരിയൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സീരിയൽ താറാവിവാഹം നടക്കാൻ പോകുകയാണ്.

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു സീരിയൽ താരങ്ങൾ ആയ മൃദുല വിജയിയുടെയും യുവ കൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആറു മാസത്തിന് ശേഷം ആയിരിക്കും വിവാഹം എന്ന് അന്നേ പറഞ്ഞിരുന്നു. ആ വിവാഹം ഇപ്പോൾ നടക്കാൻ പോകുകയാണ്.

കൊറോണ വന്നതോടെ വിവാഹം ജൂലൈയിൽ നടത്താൻ തീരുമാനിച്ചത്. ഇപ്പോൾ ഹൽദി ആഘോഷം നടന്ന ഫോട്ടോസ് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്. മഞ്ഞ നിറമുള്ള സിൽക്ക് ലെഹങ്കയും സ്വീകൻസ് വർക്കുകൾ ഉള്ള ജോര്ജെറ്റ് ഡിസൈനർ ദുപ്പട്ടയുമാണ് ഹൽദി ആഘോഷത്തിന് വേണ്ടി മൃദുല തിരഞ്ഞെടുത്തത്.

താനൂസ് കൗച്ചർ ആണ് നടിയ്ക്ക് വേണ്ടി ലെഹങ്ക ഒരുക്കിയത്. മൃദുലയോട് ചേരുന്ന തരത്തില്‍ മജന്ത കുർത്തയും വെള്ള പാന്റുമായിരുന്നു യുവയുടെ വേഷം. ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ഒന്നിച്ചുള്ളപ്പോൾ ഞങ്ങൾ പ്രണയത്തിന്റെ സമ്പൂർണ്ണ നിമിഷങ്ങൾ സൃഷ്ടിക്കുകയാണ് എന്ന തല കെട്ട് നൽകിയാണ് മൃദുല ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞാൻ നോക്കുമ്പോഴെല്ലാം അവൾക്ക് നാണിക്കുന്നത് നിർത്താൻ കഴിയാറില്ല. ആ ഒത്തൊരുമായാണ് ഞങ്ങളുടെ ബന്ധം സ്വർണ്ണത്താൽ നിറക്കുന്നത്. എന്ന് പറഞ്ഞ് യുവയും മൃദുലയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ വിവാഹ മംഗളങ്ങൾ നേർന്ന് പ്രിയപ്പെട്ടവരെല്ലാം എത്തിയിട്ടുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എല്ലാവരെയും ചേർത്ത് വിവാഹം നടത്താനായിരുന്നു മൃദുലയുടെയും യുവയുടെയും തീരുമാനം. അതിന് വേണ്ടി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവിൾ ജൂലൈ ഏട്ടിന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം.

കൊവിഡ് മാനദണ്ഡങ്ങൾ കാരണം സുഹൃത്തുക്കളെ ഒന്നും വിവാഹത്തിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്ന് അടുത്തിടെ മൃദുല പറഞ്ഞിരുന്നു. യുവയുടെയും മൃദുലയുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കുകയുള്ളു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago