നിരവധി അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് സേതുലക്ഷ്മിയമ്മയുടേത്. ഈ അടുത്ത കാലത്ത് ഇരു കിഡ്നികളും തകരാറിൽ ആയ മകന് സാഹയങ്ങൾ അഭ്യർഥിച്ചു സേതുലക്ഷ്മിയമ്മ ഫേസ്ബുക്ക് വീഡിയോയുമായി എത്തിയിരുന്നു. അമ്മക്ക് സഹായമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.
ആ കൂട്ടത്തിൽ ആണ് നടിയായ പൊന്നമ്മ ബാബുവും എത്തിയത്, മകന് വേണ്ടി തന്റെ കിഡ്നി നൽകാം എന്ന് പൊന്നമ്മ ബാബു അറിയിച്ചത്. അത് വലിയ വാർത്ത ആകുകയും ചെയ്തിരുന്നു.
എന്നാൽ, നിരവധി അസുഖങ്ങൾ ഉള്ള പൊന്നമ്മ ബാബുവിന്റെ കിഡ്നി മകന് അനുയോജ്യം അല്ല എന്നാണ് ഡോക്ടർമാർ അറിയിച്ചത്, നിരവധി സഹായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലഭിച്ചെങ്കിലും പൊന്നമ്മ ബാബുവിന്റെ ഇടപെടൽ മൂലം അതെല്ലാം നിലച്ചു എന്നാണ് സേതുലക്ഷ്മിയമ്മ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്‌ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്‌തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു.
അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു. പൊന്നമ്മ ചോദിച്ചു, ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി O പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോള്‍ ഉണ്ട്. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ ആവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്‌മസ് ആയി. അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കൊയായി.
മകന് വേണ്ട സഹായങ്ങൾ ഇപ്പോൾ നിലച്ചിരിക്കുകയാണ് എന്നും താൻ വീണ്ടും സഹായങ്ങൾ ആവശ്യപ്പെടേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് എന്നുമാണ് സേതുലക്ഷ്മിയമ്മ പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…