വീണ്ടും സങ്കടക്കടലിൽ മുങ്ങി സാന്ത്വനം വീട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം. സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം.
വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. ഒരു കുടുംബ കഥ എന്ന രീതിയിൽ 2020 സെപ്തംബര് 21 നു ആണ് സീരിയൽ തുടങ്ങിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.
അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.
കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫ്‌ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ.
ബാലൻ എന്ന വല്യേട്ടന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.
ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു.
ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിൽ കൂടി ആണ് സാന്ത്വനം പോകുന്നത്. അപ്പു ഗർഭിണി ആയതോടെ ഇടഞ്ഞു നിന്ന തമ്പി സ്നേഹം നടിച്ചു സാന്ത്വനം വീട്ടിൽ എത്തുന്നു. കടം കേറി മുടിയാൻ നിന്ന അഞ്ജലിയുടെ കുടുംബത്തെ ശിവൻ രക്ഷിക്കുന്നതോടെ സാവിത്രിക്ക് ശിവനോടുള്ള ദേഷ്യം മാറുന്നു.
എന്നാൽ മുന്നിൽ ഇന്ന് ഹരിയെ വീട്ടിലെ മരുമകൻ തമ്പി പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കില്ല. എന്നാൽ തുടർന്ന് പിന്നിൽ നിന്ന് കളിക്കുകയാണ് ഇപ്പോൾ തമ്പി.
തടി വാങ്ങി പണം തിരിച്ചു കൊടുക്കാൻ കഴിയാതെ വരുമ്പോൾ ജഗന്നാഥൻ അഞ്ജലിയുടെ വീട്ടിൽ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതുപോലെ സാവിത്രിയേയും അഞ്ജലിയെയും പണം ഇല്ലെങ്കിലും കൂടെ കിടക്കാൻ വിടാൻ പറയുന്നതോടെ ദേഷ്യം വരുന്ന ശിവൻ ജഗന്നാഥനെ തള്ളുന്നു.
എന്നാൽ ഈ വിവരം അറിയുന്ന തമ്പി പിന്നിൽ നിന്ന് കരുക്കൾ നീക്കുകയും അഞ്ജലി സാവിത്രി ശിവൻ എന്നിവർ പോലീസ് കസ്റ്റഡിയിൽ ആകുന്നു. ഇവരെ ഇറക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നു എങ്കിൽ കൂടിയും ഹരിക്കും ബാലനും അത് കഴിയാതെ പോകുന്നു. എല്ലാം അറിയുന്ന അപ്പുവും ശ്രീദേവിയും ധർമ്മ സങ്കടത്തിൽ ആകുന്നു.
എന്നാൽ ഇത്രയും കാലം ശിവനെ പൊന്നു പോലെ നോക്കി ഇരുന്ന സാവിത്രി യഥാർത്ഥത്തിൽ ശിവൻ എന്തിനാണ് ജഗന്നാഥനെ തല്ലിയത് എന്ന് അറിയാതെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
ഇനി മനസ്സ് തകർന്നു പോയ ശിവന്റെയും അഞ്ജലിയുടെയും നിമിഷങ്ങൾ ആണ് സാന്ത്വനം വീട്ടിൽ കാണാൻ പോകുന്നത്. എല്ലാം ശിവന് അഞ്ജലിയോട് എങ്കിലും പറയാമായിരുന്നു എന്ന് പ്രോമോ വിഡിയോയിൽ ആരാധകർ കമന്റ് ചെയ്യുന്നു. തമ്പി ഇത്രക്കും ചെറ്റയാണോ എന്നും ചോദിക്കുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…