Categories: Serial Dairy

എല്ലാം കേട്ടപ്പോൾ കിളിപോയി ജയന്തി; കണ്ണുകൾ നിറഞ്ഞ് അഞ്ജലിയും സാവിത്രിയും; സാന്ത്വനത്തിൽ ഗംഭീര ട്വിസ്റ്റുകൾ..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. മുന്നൂറാം എപ്പിസോഡിലേക്ക് നീങ്ങുന്ന സീരിയലിൽ ശിവാജ്ഞലി ഫാൻസ്‌ കാണാൻ കാത്തിരുന്ന നിമിഷങ്ങൾ ആണ് ഇനി കാണിക്കുന്നത്.

തമ്പിയിൽ നിന്നും വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയാത്തതിൽ തമ്പി അഞ്ജലിയുടെ അച്ഛൻ ശങ്കരനെയും അതുപോലെ സാവിത്രിയേയും വീട്ടിൽ നിന്നും ഇറക്കി വിട്ടിരുന്നു. തുടർന്ന് ശിവൻ ആയിരുന്നു തന്റെ അമ്മായിയച്ഛനെ കണ്ടെത്തുകയും വീട് തിരിച്ചെടുക്കുകയും ചെയ്യുന്നത്.

എന്നാൽ ഇനിയുള്ള എപിസോഡുകൾ ആണ് തങ്ങൾ കാണാൻ കാത്തിരുന്നത് എന്നാണ് ശിവാഞ്ജലി ഫാൻസ്‌ പറയുന്നത്. കാരണം തന്റെ അച്ഛന് ആപത്തിൽ പണം നൽകി സഹായിച്ചത് ആരാണെന്നു അഞ്ജലിക്കൊ അതുപോലെ സാവിത്രിക്കും ജയന്തിക്കും അറിയില്ല.

അതുകൊണ്ട് തന്നെ അഞ്ജലി പറയുന്നത് തന്റെ അച്ഛനെ സാഹിയിച്ച ആ ദൈവദൂതനെ കാലിൽ തൊട്ട് പ്രാർത്ഥിക്കണം എന്നാണ് അഞ്ജലി ശിവനോട് പറഞ്ഞിരിക്കുന്നത്. വീടും പ്രമാണവും തിരിച്ച് കിട്ടിയ ശങ്കരൻ ജയന്തിക്കും സാവിത്രിക്കും അഞ്ജലിക്കും മുന്നിൽ വെച്ച് പറയുകയാണ്..

തനിക്ക് ആവശ്യം ആയ 12 ലക്ഷം രൂപ തന്നത് ശിവൻ ആണെന്ന്. തന്റെ മകളുടെ സ്വർണ്ണം പണയം വെച്ചത് തനിക്ക് വേണ്ടി ആണെന്നും അതുപോലെ ബാങ്കിൽ നിന്നും ആറുലക്ഷം പണയം വെച്ച് തന്നതും ശിവൻ ആണെന്ന് വെളിപ്പെടുത്തുമ്പോൾ കണ്ണുകൾ നിറയുന്ന അഞ്ജലിയെയും തലയിൽ ഇടിത്തീ വീണ പോലെ നിൽക്കുന്ന ജയന്തിയെയും കാണാം.

അഞ്ജലിയും ശിവനും വീണ്ടും പ്രണയിച്ചു തുടങ്ങുമ്പോൾ പുത്തൻ സംഭവികാസങ്ങൾ സാന്ത്വനം വീട്ടിൽ ഉണ്ടാവും. കാരണം അപ്പുവിന്റെ വീട്ടിൽ മകൾ ഗർഭിണി ആയ വിവരം അറിയിക്കാൻ പോകുകയും അവിടെ ചെല്ലുന്നതോടെ ശിവൻ കാട്ടിക്കൂട്ടിയ പുകിലുകൾ അറിയുന്ന ബാലൻ ശിവനെ തല്ലുകയാണ്.

ഇതോടെ എല്ലാം സഹിച്ചു നിൽക്കുന്ന ശിവനെ കാണുന്ന അഞ്ജലി യുടെ കണ്ണുകൾ നിറയുകയാണ്. എന്തായാലും വരും എപ്പിസോഡുകൾ കൂടുതൽ സംഘർഷം നിറഞ്ഞത് ആയിരിക്കും എന്നും ആരാധകർ കരുതുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago