Categories: Serial Dairy

അപ്പു കാത്തിരുന്ന നിമിഷം; ശിവനും അഞ്ജലിയും സംസാരിക്കാൻ ഹരിയുടെ പ്ലാൻ; സാന്ത്വനം വീട്ടിൽ വീണ്ടും സന്തോഷം..!!

കഴിഞ്ഞ രണ്ടാഴ്ചയായി സാന്ത്വനം സീരിയൽ ആരാധകർ ഏറെ നിരാശയിൽ ആണ്.

കാരണം ശിവനും അഞ്ജലിയും തമ്മിൽ ഉണ്ടായ തെറ്റിദ്ധാരണ തന്നെയാണ് കാരണം. എന്നാൽ തെറ്റിദ്ധാരണ മാറിയില്ല എങ്കിൽ കൂടിയും ഇരുവരും തമ്മിൽ ഉള്ള അകൽച്ച കുറയുകയാണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ കുടുംബ വിളക്ക് ആണെങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ സാന്ത്വനം തന്നെയാണ്.

കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.

കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്.

രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഏട്ടനും ഏടത്തിയും അവരുടെ സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയലിൽ ഏറ്റവും ഹൈലൈറ്റ് ആയി ഉള്ളത് ശിവന്റെയും അഞ്ജലിയുടെയും പ്രണയം തന്നെയാണ്.

അപ്പു വീട്ടുകാരെ എതിർത്താണ് സാന്ത്വനത്തിൽ എത്തിയത് എങ്കിൽ കൂടിയും ഇപ്പോൾ അപ്പു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നത് കൊണ്ട് വലിയ സന്തോഷത്തിൽ ആണ് സാന്ത്വനം വീട്.

അമ്മ അംബികയെ സന്തോഷം അറിയിച്ചെങ്കിലും അവരാരും കാണാൻ വരാത്തതിന്റെയും വിളിക്കത്തത്തിന്റേയും സങ്കടം അപ്പു പ്രകടിപ്പിക്കുണ്ട്.

അതെ സമയം അഞ്ജലിക്ക് ശിവൻ ബർത് ഡേ വിഷ് ഒക്കെ കൊടുത്തു എങ്കിൽ കൂടിയും ഇരുവർക്കും ഇതുവരെയും മനസ്സ് തുറന്നു പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല. രാവിലെ സംസാരിക്കാൻ പ്ലാൻ ചെയ്തു എങ്കിൽ കൂടിയും ഹരി മറ്റൊരു അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോകുകയാണ്.

തുടർന്ന് സംസാരിക്കാൻ കഴിയാത്തതിന്റെ സങ്കടം ശിവൻ പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ കൂടിയും ഒന്നും നടക്കുന്നില്ല.

എന്നാൽ അത്യാവശ്യമായി ഇറങ്ങേണ്ടി വരുന്ന കാര്യം പെട്ടന്ന് നടക്കുന്നതോടെ ഹരിയോട് അഞ്ജലിയോട് സംസാരിക്കാൻ ഇരുന്നത് ആയിരുന്നു എന്നും ഹരിയേട്ടൻ വിളിച്ചതുകൊണ്ട് നടന്നില്ല എന്നും ശിവൻ പറയുന്നു.

എന്നാൽ കടയിലേക്ക് തന്നെ പോയ ഹരി തിരിച്ചു ശിവനെയും കൊണ്ട് വീട്ടിലേക്ക് വരുകയും സംസാരിപ്പിക്കാൻ ശ്രമിക്കുകയുമാണ്. എന്നാൽ പല കാരണം കൊണ്ട് നടക്കാതെ വരുമ്പോൾ ആണ് വീട്ടിലേക്ക് ആ അതിഥി എത്തുന്നത്.

അപ്പുവിന്റെ അമ്മ അംബിക മകളെ കാണാൻ എത്തുന്നതോടെ സാന്ത്വനം വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിൽ ആക്കുകയാണ്. അമ്മ വന്നതോടെ അപർണ്ണയുടെ മുഖത്ത് ഇതുവരെയില്ലാത്ത സന്തോഷം ആണ് കാണുന്നത്.

അതെ സമയം അഞ്ജലിയെ റൂമിൽ വെച്ച് കാണുന്ന ശിവന് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല എങ്കിൽ കൂടിയും സൈറ്റ് അടിച്ചു കാണിക്കുകയാണ് ശിവൻ അത് കണ്ട അഞ്ജലിക്ക് വല്ലാതൊരു അമ്പരപ്പ് തന്നെയാണ് മുഖത്ത്.

കഴിഞ്ഞ ആഴ്ച പോലെ ഈ ആഴ്ചയും വലിച്ചുനീട്ടി അഞ്ജലി ശിവൻ സംസാരം ഒന്നും ഉണ്ടാവില്ല എന്നുതന്നെയാണ് ആരാധകർ പറയുന്നത്. വേഗത്തിൽ പോയി കൊണ്ടിരുന്ന സീരിയൽ എന്തിനാണ് ഇങ്ങനെ വലിച്ചുനീട്ടി വെറുപ്പിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago