Categories: Serial Dairy

ശിവന്റെ ത്യാഗമറിഞ്ഞ് തകർന്ന് സാന്ത്വനം; അപ്പുവിന്റെ കണ്ണീരിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ തമ്പിയും..!!

നീണ്ട കാത്തിരിപ്പ് ഒടുവിൽ തമ്പി എന്ന വൻമല ഉരുകി തുടങ്ങിയിരിക്കുന്നു.

സാന്ത്വനം വീട്ടിൽ പുത്തൻ സന്തോഷങ്ങൾക്ക് കൊടി കേറുമ്പോൾ എല്ലാം ശിവന്റെ ത്യാഗത്തിന്റെ വേദനയുടെ ഫലമാണെന്ന് ആരും അറിയാതെ പോകുകയാണ്. എന്നാൽ എല്ലാം സഹിച്ചു നിൽക്കാൻ ഹരിക്ക് കഴിയുന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

300 എപ്പിസോഡുകൾ കാത്തിരിക്കേണ്ടി വന്നു തമ്പിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ. ഇനി ശിവന്റെ സ്നേഹവും കരുതലും എന്നാണ് തമ്പി മനസിലാക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

കുറച്ചു ദിവസങ്ങൾ തണുപ്പൻ മട്ടിൽ പോയിരുന്ന സീരിയൽ വീണ്ടും വേഗത്തിൽ ആയി കഴിഞ്ഞു. അതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് സാന്ത്വനം.

ശിവന്റെയും അഞ്ജലിയുടെയും പ്രണയ രംഗങ്ങളും അപ്പുവിന്റെ അസ്ഥാനത്തിൽ ഉള്ള ഡയലോഗുകളിലും ദേവിയും ബാലനും സഹോദരങ്ങൾക്കും കുടുംബത്തിനും നൽകുന്ന കരുതലും അതുപോലെ അപ്പുവിന്റെ പിടിവാശിയും എല്ലാം ചേരുന്നതാണ് സാന്ത്വനം വീട്.

ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിര്മ്മാതാവ് കൂടിയായ ചിപ്പി തന്നെയാണ്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. ഹരി ആയി ഗിരീഷ് നമ്പ്യാർ എത്തുമ്പോൾ അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. അപർണ ആയി എത്തുന്നത് രക്ഷയാണ്.

രാജീവ് പാരമേശ്വർ ആണ് ബാലനായി എത്തുന്നത്. രസകരമായ മുഖൂർത്തങ്ങൾ വഴി ആണ് ദിനംപ്രതി സീരിയൽ എത്തുന്നത്. ആദ്യ കാലങ്ങളിൽ അഞ്ജലിയും ഹരിയും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ ആയിരുന്നു. സമ്പന്നനായ തമ്പിയുടെ അനുവാദം ഇല്ലാതയാണ് മകൾ അപർണ ഹരി യെ വിവാഹം കഴിക്കുന്നത്.

തുടർന്ന് മകളോടും മകൾ വിവാഹം കഴിച്ചെത്തിയ കുടുംബത്തോടും അനിഷ്ടം കാണിക്കുന്ന തമ്പി ഉപ ദ്രവിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാറുമില്ല. എന്നാൽ സാന്ത്വനത്തിൽ സഹോദരങ്ങളുടെ ഒതുമയിൽ തമ്പിക്ക് തോൽവി മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.

അപ്പു ഗർഭിണി ആകുകയാണ്. മകളെ ഗർഭിണി ആയത് അച്ഛൻ അറിയുന്നു എങ്കിൽ കൂടിയും തന്റെ വാശികാരണം മകളെ കാണാൻ തമ്പി കൂട്ടാക്കുന്നില്ല. എന്നാൽ ഗർഭിണി ആയ തന്നെ കാണാൻ അച്ഛൻ തമ്പി എത്തണം എന്ന് വാശിയുമായി അപ്പു എത്തുകയും തമ്പിയെ കണ്ട് ദേവിയും ബാലനും സംസാരിക്കുകയും തുടർന്ന് അപ്പു നേരിട്ടെത്തി സംസാരിച്ചു.

എങ്കിൽ കൂടിയും ശിവൻ വന്നു തന്നെ കഴുത്തിന് കുത്തി പിടിച്ചതും അതുപോലെ ശിവൻ വന്നു കാലു പിടിച്ചാൽ മാത്രമേ വരുകയുള്ളൂ എന്നുള്ള വാശി തമ്പി. തമ്പിയുടെ കാലുകൾ പിടിച്ചു മാപ്പ് പറയുന്ന ശിവനുമുന്നിൽ തമ്പി സാന്ത്വനത്തിലേക്ക് വരണം എങ്കിൽ തന്റെ ഈ നിബന്ധന കൂടി അംഗീകരിക്കണം എന്ന് പറയുക ആണ്.

താൻ എപ്പോൾ ഒക്കെ സാന്ത്വനം വീട്ടിൽ വരുന്നുവോ അപ്പോൾ ഒന്നും ശിവൻ അവിടെ ഉണ്ടാവരുത് എന്നുള്ള കണ്ടീഷനും തമ്പി വെക്കുന്നു. ഇതെല്ലാം അംഗീകരിച്ചു എങ്കിൽ കൂടിയും മനസ്സ് തകർന്ന ശിവനെ കാണാമായിരുന്നു. തമ്പിയും ഭാര്യ അംബികയും കൂടി സാന്ത്വനത്തിൽ എത്തുന്നു.

ശിവൻ ഇല്ലങ്കിൽ കൂടിയും ഏറെ സന്തോഷത്തോടെ സാന്ത്വനം കുടുംബം ഇരുവരെയും സ്വീകരിക്കുന്നു. അതുപോലെ മകൾക്കു സ്വർണ്ണ മാല സമ്മാനമായി തമ്പി നൽകുന്നു. സങ്കടങ്ങൾ പറഞ്ഞു അപ്പു തമ്പിയുടെ നെഞ്ചിൽ തല വെച്ച് പറയുന്നതോടെ കണ്ണുകൾ നിറയുന്ന തമ്പിയെയും കാണാൻ.

അതെ സമയം അച്ഛന്റെ മഹാമനസിനെ പുകഴ്ത്തുന്ന അപ്പുവിനോട് ഹരി , ശിവനെ സ്വന്തം വീട്ടിൽ നിന്നും വിലക്കിയതാണ് തമ്പി വീട്ടിൽ എത്തിയത് എന്ന് സത്യം പറയുമ്പോൾ യഥാർത്ഥത്തിൽ സാന്ത്വനം വീട്ടിൽ ഉള്ളവരുടെ ഹൃദയം തകരുകയാണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago