Categories: Serial Dairy

ഇനി കാണാൻ പോകുന്നത് കലാശക്കൊട്ട്; ലച്ചുവപ്പച്ചിക്കും തമ്പിക്കും മുട്ടൻപണികളൊരുക്കി ബാലനും അനിയന്മാരും..!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ശിവന്റെയും അഞ്ജലിയുടെയും പ്രണയ രംഗങ്ങളും അപ്പുവിന്റെയും ഹരിയുടെയും ഇണക്കങ്ങളും പിണക്കങ്ങളും അതിനൊപ്പം കണ്ണന്റെ കുസൃതികളും ബാലന്റെയും ദേവിയുടെയും കരുതലും എല്ലാം ചേരുന്നതാണ് സാന്ത്വനം വീട്.

എന്നാൽ അവിടെ തമ്പിയുടെ ചില കരുനീക്കങ്ങളും അതുപോലെ ജയന്തിയുടെ ചൊറിച്ചിലും എല്ലാം ഉണ്ടെങ്കിൽ കൂടിയും ഇപ്പോൾ ആരാധകർ ഏറെ കാണാൻ ഇഷ്ടമില്ലാത്ത രംഗങ്ങളിൽ കൂടിയാണ് സാന്ത്വനം കടന്നു പോകുന്നത്. തമ്പി നടത്തുന്ന ഓരോ കരുനീക്കങ്ങളും പൊളിഞ്ഞു വീഴുമ്പോൾ എന്ത് ചെയ്യണം അറിയാതെ തല പുകയുന്ന തമ്പി സഹോദരിയെ കളത്തിൽ ഇറക്കുന്നതോടെ ആണ് പഴയ അമ്മായിമ്മ വഴക്കുകൾ ഉള്ള കണ്ണീർ സീരിയൽ ഗണത്തിലേക്ക് സാന്ത്വനവും പോയോ എന്നുള്ള ആശങ്കയിൽ ആണ് മലയാളികൾ.

എന്നാൽ പ്രേക്ഷകർ മോഹിച്ച ആ എപ്പിസോഡുകൾ ആണ് ഇനി വരാൻ ഉള്ളത് എന്നാണ് പുതിയ പ്രോമോ വീഡിയോ പുറത്തു വരുന്നതോടെ പ്രേക്ഷകർ മനസിലാക്കുന്നത്. ആദ്യം പഴവും പച്ചക്കറിയും കൊണ്ട് വന്നു നടത്തുന്ന കരുനീക്കത്തിൽ വിജയിക്കാൻ കഴിയാതെ പോകുന്ന ലച്ചു പിനീട് ലക്‌ഷ്യം വെക്കുന്നത് അഞ്ജലിയും അപ്പുവും തമ്മിലുള്ള സ്നേഹ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ആയിരുന്നു.

അതിൽ വിജയം കണ്ടെത്തി നിൽക്കുകയാണ് ലച്ചു എന്ന് വേണം പറയാൻ. കാരണം ഗ്യാസ് അടുപ്പ് കൊണ്ടുവരുകയും അതുപോലെ കിടക്കയും പുതിയ വാഷിംഗ്‌ മെഷീൻ കൊണ്ടുവരുകയും അടക്കം സാന്ത്വനം വീട്ടിൽ ഓരോ കുത്തിത്തിരിപ്പ് കൊണ്ട് വരാനും ഉള്ള ശ്രമങ്ങൾ വമ്പൻ വിജയങ്ങൾ നേടി എടുക്കാൻ ലച്ചുവിന് കഴിയുന്നതോടെ പുതിയ അടവുകൾ തന്നെ ആയിരിക്കും വരും ദിവസങ്ങളിൽ കാണാൻ കഴിയുക.

എന്നാൽ എല്ലാം സഹിച്ച ബാലനും അനിയന്മാരും കൂടി കളിക്കാൻ ഇറങ്ങിയാൽ ജയിക്കുക തന്നെ ചെയ്യും എന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള സാന്ത്വനം കാണിച്ചു തന്നത്. തമ്പി കളിച്ച അതെ കളി തന്നെ തിരിച്ചു കളിക്കാനുള്ള പരിപാടിയിൽ ആണ് ബാലനും ശിവനും ഹരിയും. ഇനി പ്രേക്ഷകർ കാണാൻ ഇരിക്കുന്നത് ലച്ചുവിനെ പുകച്ചു പുറത്തു ചാടിക്കുന്ന കലാശക്കൊട്ട് തന്നെ ആയിരിക്കും. എപ്പിസോഡുകൾ കാണാനുള്ള ആകാംഷ കൂടി എന്നാണു ആരാധകർ പറയുന്നത്. പ്രോമോ വീഡിയോ കാണാം

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago