Categories: Serial Dairy

സാന്ത്വനത്തിലെ ജയന്തിക്ക് വിവാഹം; വരാനായി എത്തുന്നത് ടെലിവിഷൻ താരം; ആശംസകളുമായി ആരാധകരും..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സീരിയലിൽ വില്ലത്തി വേഷത്തിൽ എത്തുന്ന താരം ആണ് അപ്സര. ജയന്തി എന്ന വേഷത്തിൽ ആണ് താരം എത്തുന്നത്.

തന്മയത്വത്തോടെയുള്ള അഭിനയത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ വെറുപ്പുണ്ടാക്കുന്ന കഥാപാത്രം ആയി മാറാൻ അപ്സരക്ക് കഴിഞ്ഞതോടെയാണ് യഥാർത്ഥത്തിൽ ജയന്തി കഥാപാത്രം വിജയം ആയി മാറിയതും.

സാന്ത്വനത്തിൽ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ശിവനെയും അഞ്ജലിയെയും അതുപോലെ ഹരിയേയും അപ്പുവിനെയും ഒക്കെ ആണെങ്കിൽ കൂടിയും ജയന്തി എന്ന കഥാപാത്രത്തിനോട് എല്ലാവര്ക്കും വല്ലാത്തൊരു വെറുപ്പ് തന്നെയാണ്.

ആ വെറുപ്പ് തന്നെയാണ് യഥാർത്ഥത്തിൽ അപ്സരയുടെ വിജയവും. ഇപ്പോൾ താരം വിവാഹം കഴിക്കാൻ പോകുന്ന എന്നുള്ള വിവരം ആണ് എത്തുന്നത്. സ്നേഹ ശ്രീകുമാർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അപ്സര വിവാഹിതയാകുകയാണ്.

സംവിധായകൻ ആൽബി ഫ്രാൻസിൻസ് ആണ് വരൻ ആയി എത്തുന്നത്. നവംബർ 29 നു ആണ് ഇരുവർക്കും വിവാഹം. നാളെ കല്യാണം എങ്കിൽ കൂടിയും നിരവധി ആളുകൾ നൽകുന്ന ആശംസകൾക്ക് ഇടയിൽ തന്നെ ആശംസകൾ മുങ്ങി പോകാതെ ഇരിക്കാൻ ആണ് നേരത്തെ ആശംസകൾ നൽകുന്നത് എന്നും അപ്സരക്ക് ആശംസകൾ നൽകി സ്നേഹ ശ്രീകുമാർ പറഞ്ഞത്.

വിവാഹത്തിന് മുന്നേ ഹൽദി ആഘോഷങ്ങൾ താരം നടത്തിയിരുന്നു. അഭിനയ ജീവിതത്തിൽ എത്തിയിട്ട് 8 വർഷങ്ങൾ കഴിഞ്ഞ താരം 20 ൽ കൂടുതൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ താരത്തിന്റെ രണ്ടാം വിവാഹം ആണ് ഇത് എന്ന തരത്തിൽ നിരവധി കിംവദന്തികൾ വന്നിരുന്നു.

അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇപ്പോൾ അമ്മയും അപ്‌സരയും മാത്രമാണ് വീട്ടിൽ. മൈ ലവ് എന്ന് പറഞ്ഞു കൊണ്ട് ആൽബിയെ അപ്സര നേരത്തെ പരിചയപ്പെടുത്തിയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago