മലയാളികൾക്ക് സുപരിചിതമായ ഒട്ടേറെ സീരിയലുകൾ സമ്മാനിക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ആദ്യ അഞ്ചിൽ ഉള്ള സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ കൂടി ആണ് ഏഷ്യാനെറ്റ്. സാന്ത്വനത്തിനും അതുപോലെ കുടുംബവിളക്കിനും എല്ലാം വമ്പൻ സ്വീകരണം ആണ് ലഭിക്കുന്നത്.
സുമിത്ര എന്ന കുടുംബ ജീവിതത്തിലും സമൂഹത്തിലും നേരിടുന്ന വേദനകളുടെയും യാതനകളുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന പരമ്പരയിൽ വിവിവാഹജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ ഭാര്യ ഒരു വില കുറഞ്ഞ സ്ത്രീ ആണ് എന്നുള്ള സിദ്ധാർത്ഥിന്റെ കണ്ടെത്തലിലേക്ക് എത്തുമ്പോൾ വിവാഹ മോചനം നടക്കുകയും തുടർന്ന് പോരാട്ടത്തിന്റെ വഴിയിൽ കൂടി തിരിച്ചു ജീവിതവും നേട്ടങ്ങളും കടക്കുമ്പോൾ സിദ്ധാർഥ് കാമുകി വേദികയെ വിവിവാഹം കഴിക്കുകയാണ്.
വേദികക്ക് ഒരു കുട്ടിയും ഭർത്താവും ഉണ്ടെങ്കിൽ കൂടിയും ഇരുവരെയും ഒഴുവാക്കിയാണ് സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. വേദികയുടെ ശക്തനായ സത്യസന്ധനായ ഭർത്താവ് സമ്പത് എന്ന വേഷത്തിനു ഏറെ ആരാധകർ ഉണ്ട്. ജീവിതത്തിൽ പോരാടുന്ന സുമിത്രക്ക് പിന്തുണ നൽകുന്ന ആൾ കൂടിയാണ് സമ്പത് എന്ന കഥാപാത്രം. ഫവാസാണ് സമ്പത്ത് എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തണം എന്ന ആഗ്രഹമായിരുന്നു ഫവാസിന് . അതിനുവേണ്ടി പലവിധ പരിശ്രമങ്ങളും ചെറുപ്പം മുതൽ താരം നടത്തിയിരുന്നു. പോലീസ് ആവാൻ പോവണം എന്നായിരുന്നു ചെറുപ്പം മുതൽ തന്നെ എല്ലാവരെയും തന്നോട് പറഞ്ഞിരുന്നത് എന്ന് ഫവാസ് പറയുന്നു.
എന്നാൽ അഭിനയം എന്ന ആഗ്രഹമായിരുന്നു ഫവാസിന്റെ മനസ്സിൽ.. ആദ്യം മോഡലിംഗ് രംഗത്തേയ്ക്ക് എത്തിയ താരം പിന്നീട് തന്റെ ആഗ്രഹമായ അഭിനയത്തിലേക്ക് എത്താൻ നിരവധി ഒഡിഷനിൽ പങ്കെടുത്തു , നാൽപ്പതിൽ അധികം ഒഡിഷനിൽ താരം പങ്കെടുക്കുകയും ജൂനിയർ ആർട്ടിസ്റ്റായി താരം വർക്ക് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്.
ഇതുവരെയും ഏഴോളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ശക്തി എന്ന തമിഴ് സീരിയലിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത് , സീരിയൽ ജീവ എന്ന കഥാപാത്രത്തിൽ ഏറെ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.
ഭാഗ്യജാതകം എന്ന സീരിയലിലൂടെയാണ് താരം മലയാള സീരിയൽ ലോകത്തേക്ക് എത്തിയത് , പിന്നീട് പ്രേഷകരുടെ പ്രിയ സീരിയൽ ആയ കുടുംബ വിളക്കിലേക്ക് താരം എത്തി , സമ്പത്ത് എന്ന കഥാപാത്രമായിരുന്നു താരം സീരിയലിൽ അവതരിപ്പിച്ചത്.
വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി ഫവാസ് അവതരിപ്പിക്കുന്ന സമ്പത്ത് എന്ന കഥാപാത്രത്തെ സ്വീകരിക്കുകയും ചെയ്തു. ഭാഗ്യജാതകത്തിലൂടെയാണ് മലയാള സീരിയൽ ലോകത്തേക്ക് എത്തിയത് എങ്കിലും ശ്രെധ നേടിയതും പ്രേഷകരുടെ പ്രിയങ്കരനായി മാറിയതും കുടുംബവിളക്കിലെ സമ്പത്ത് എന്ന കഥാപാത്രത്തിലൂടെയാണ്.
എന്തായാലും പ്രേഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി തിളങ്ങുകയാണ് ഫവാസിപ്പോൾ.കുടുംബ വിളക്ക് സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ് , മികച്ച ആരാധക പിന്തുണയാണ് സീരിയലിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഇതിനോടകം തന്നെ 500 ൽ അധികം എപ്പിസോഡുകൾ സീരിയൽ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…