Categories: Serial Dairy

ഞാൻ അഞ്ചുമാസം ഗർഭിണിയാണ്; കുഞ്ഞിന്റെ അനക്കമൊക്കെ അറിഞ്ഞുതുടങ്ങി; കുടുംബ വിളക്ക് താരം പാർവതി..!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ ശീതൾ എന്ന കഥാപാത്രം ആദ്യം ചെയ്തിരുന്ന താരം ആണ് പാർവതി വിജയ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കൂടിയാണ് കുടുംബ വിളക്ക്.

25 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മൂന്നു മക്കളെയും ഭാര്യെയെയും ഉപേക്ഷിച്ചു കാമുകിക്ക് ഒപ്പം പോകുന്ന അച്ഛന്റെയും ഭർത്താവിന് തന്റെ ഭാര്യ ഒന്നുമില്ലാതെ തോന്നിക്കുന്നതും അവിടെ നിന്നും വിജയങ്ങൾ വെട്ടിപ്പിടിക്കുന്ന ഒരു ഭാര്യയുടെ കഥയൊക്കെയാണ് കുടുംബ വിളക്ക് പറയുന്നത്.

അതിൽ സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഏറ്റവും ഇളയ മകൾ ശീതളിന്റെ വേഷത്തിൽ ആയിരിന്നു പാർവതി എത്തിയത്. വിവാഹം കഴിഞ്ഞതോടെ സീരിയലിൽ നിന്നും അപ്രതീക്ഷിതമായ പാർവതി ഇപ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണ് എന്നാണ് പറയുന്നത്.

ആരാധകരുടെ ചോദ്യത്തിന് ഇൻസ്റ്റാഗ്രാമിൽ മറുപടി പറയുന്ന കൂട്ടത്തിൽ ആണ് പാർവതി കുടുംബ വിശേഷങ്ങൾ പറഞ്ഞത്. കുടുംബ വിളക്ക് ലൊക്കേഷനിൽ നിന്നും കണ്ട് ഇഷ്ടത്തിലായ ക്യാമറ മാന് അരുണുമായിട്ടാണ് പാർവതി വിജയ് വിവാഹിതയായത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിൽ വളരെ രഹസ്യമായിട്ടാണ് താര വിവാഹം നടന്നത്.

വിവാഹ ശേഷം രണ്ടാളും സീരിയലിൽ നിന്ന് മാറി. താൻ ഇനി അഭിനയിക്കാൻ ഇല്ലെന്ന് പാർവതി പറഞ്ഞെങ്കിലും അരുൺ മറ്റ് സീരിയലുകളുടെ തിരക്കിലാണ്. എന്നാൽ നേരത്തെ താരം പറഞ്ഞത് താൻ വിവാഹം കഴിച്ചതോടെ കുടുംബ വിളക്കിൽ നിന്നും തന്നെ ഒഴിവാക്കിയത് ആണെന്ന് ആണ്. നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാർവതി ഗർഭകാലത്തെ കുറിച്ച് ആരാധകരോട് പറയുന്നത് ഇങ്ങനെയാണ്..

താൻ ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. ചേച്ചി മൃദുലയുടെ വിവാഹത്തിന് രണ്ട് മാസം ഗർഭിണി ആയിരുന്നു. ഫെബ്രുവരി ഒമ്പതിനാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. 21 മാസം പൂർത്തിയായി. ഇപ്പോൾ ഗർഭ കാലത്തിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ട്. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് ഇപ്പോൾ കൂടുതൽ താൽപ്പര്യം.

ഇപ്പോൾ കുഞ്ഞിന്റെ അനക്കം ഒക്കെ അറിഞ്ഞു തുടങ്ങി. തനിക്ക് പ്രായം 22 ഉം ഭർത്താവിന് 28 മാണ്. ആദ്യമായി താൻ അഭിനയിച്ച സീരിയൽ കുടുംബവിളക്ക് ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അരുണുമായി മൂന്ന് മാസത്തെ പ്രണയമായിരുന്നു.

ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് പുള്ളിക്കാരനാണ്. അദ്ദേഹം ക്യാമറമാനാണ്. തിങ്കൾ കാലമാൻ എന്ന സീരിയലിൽ ആണ് പുള്ളി വർക്ക് ചെയ്യുന്നത്. ഭർത്താവിനെ കുറിച്ച് എന്തേലും പറയാമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഏറ്റവും മികച്ച സുഹൃത്താണെന്ന് പാർവതി പറയുന്നു.

എന്റെ നല്ലപാതിയാണ്. എന്റെ ലോകമെന്ന് പറയുന്നതും പുള്ളിയാണെന്ന് പാർവതി സൂചിപ്പിച്ചു. പ്രതീക്ഷിക്കാതെയാണോ ഗര്ഭിണിയാണോ എന്ന് ചിലര്‍ ചോദിച്ചെങ്കിലും അല്ലെന്നായിരുന്നു മറുപടി. ഇപ്പോൾ താൻ ഭർത്താവിന്റെ വീട്ടിലല്ല സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും നടി പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago