Categories: Serial Dairy

കുടുംബ വിളക്കിലെ പ്രതീഷ് യഥാർത്ഥ ജീവിതത്തിലും വിവാഹം കഴിക്കുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് നൂബിൻ…!!

മലയാളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. വലിയ താര നിരയിൽ ഉള്ള സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് സിനിമ താരം മീര വാസുദേവൻ ആണ്. ഇരുപത്തിയഞ്ച് വര്ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം പോകുന്നത് ആണ് കഥയുടെ തുടക്കം.

സുമിത്ര എന്ന വീട്ടമ്മയുടെ പോരാട്ടത്തിന്റെ കഥ കൂടി ആണ് കുടുംബ വിളക്ക് പറയുന്നത്. കുടുംബ വിളക്ക് സീരിയൽ വഴി പ്രേക്ഷക മനം കവർന്ന ആൾ ആണ് നൂബിൻ ജോണി. കുടുംബ വിളക്കിൽ സുമിത്രയുടെ ഇളയ മകൻ പ്രതീഷ് എന്ന കഥാപാത്രമായി ആണ് താരം എത്തുന്നത്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രം ആണ് നൂബിന്റേത്.

കാരണം അച്ഛൻ മറ്റൊരു ബന്ധം തേടിപ്പോകുമ്പോൾ സുമിത്രക്കൊപ്പം നിൽക്കുന്നത് പ്രതീഷ് മാത്രമാണ്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിനോട് പ്രത്യേകമായ ഒരു ഇഷ്ടം പ്രേക്ഷകർക്കുണ്ട്. അമ്മയെ ഏറെ സ്നേഹിക്കുന്ന അമ്മയുടെ വാക്കുകൾക്ക് അത്രമേൽ ബഹുമാനം നൽകുന്ന കഥാപാത്രമായി ആണ് നൂബിൻ എത്തിയത്.

ഭർത്താവ് നഷ്‌ടമായ പഴയ കാമുകിയെ വിവാഹം കഴിക്കാനുള്ള ത്യാഗം കൂടി ചെയ്യുന്ന ആൾ ആയി ആണ് പ്രതീഷ് എന്ന കഥാപാത്രം എത്തുന്നത്. ഇപ്പോൾ ജീവിതത്തിലും തനിക്കൊരു പ്രണയം ഉണ്ടെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് നൂബിൻ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി തന്റെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നു എന്നുള്ള സൂചനകൾ നൂബിൻ നൽകിയത്.

താരത്തിന് ഏറെ കാലങ്ങൾ ആയി ഒരു പ്രണയമുണ്ടെന്നു എല്ലാവര്ക്കും അറിയാമെങ്കിൽ കൂടിയും ആരാണ് ആ പെൺകുട്ടി എന്ന് കണ്ടെത്താൻ ഉള്ള തിടുക്കത്തിൽ ആണ് ആരാധകർ. ഇനി ഞങ്ങൾ ഉടൻ തന്നെ മിനിസ്റ്റർ ആൻഡ് മിസ്സിസ് ആകുമെന്ന് ആയിരുന്നു താരം സോഷ്യൽ മീഡിയ വഴി കുറിച്ചത്.

നൂബിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ വിഡിയോയും ചിത്രാംങ്ങൾ ആണ് പങ്കുവെച്ചത് എങ്കിൽ കൂടിയും മുഖം വ്യക്തമായിരുന്നില്ല. എന്നാൽ പ്രേക്ഷകർ പറയുന്നത് ഇത് സഞ്ജന എന്ന കഥാപാത്രം ആയി എത്തുന്ന രേഷ്മ ആണെന്ന് ആയിരുന്നു.

അതെ സമയം നേരത്തെ സഹോദരിയുടെ വേഷത്തിൽ എത്തിയ അമൃതയുമായി നൂബിൻ പ്രണയത്തിൽ ആണെന്ന് തരത്തിൽ വാർത്തകൾ എത്തിയിരുന്നു. എന്തായാലും ആരായാലും ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago