Categories: Entertainment

അനൂപ് കൃഷ്ണൻ സീത കല്യാണത്തിൽ നിന്നും രക്ഷപ്പെട്ടു; ധന്യയുടെ നായകനായി എത്തുന്നത് ഈ താരം..!!

ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന പരമ്പരയാണ് സീതാകല്യാണം. സ്വന്തം അനിയത്തിക്ക് വേണ്ടി സർവ്വം ത്യജിച്ച് ജീവിക്കുന്ന സീതയുടെ കഥ പറഞ്ഞു തുടങ്ങിയ പരമ്പര ആദ്യകാലങ്ങളിൽ ടിആർപിയിൽ ഒന്നാം നിരയിൽ തന്നെ ഉണ്ടായിരുന്നു.

ചലച്ചിത്രതാരമായ ധന്യ മേരി വർഗീസ് കേന്ദ്രകഥാപാത്രമായെത്തിയ പരമ്പരയിൽ അനൂപ് കൃഷ്ണനായിരുന്നു നായകൻ. ചന്ദനമഴ എന്ന ഹിറ്റ്‌ സീരിയലിനു ശേഷം രൂപശ്രീ ഒരു ഉഗ്രൻ നെഗറ്റീവ് കഥാപാത്രമായെത്തുകയായിരുന്നു സീതാകല്യാണത്തിൽ.

താരത്തിന്റെ രാജേശ്വരിയമ്മ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഏറെ താല്പര്യക്കുറവാണുള്ളത്. ഈ കഥാപാത്രം ഒത്തിരി ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. അനാവശ്യമായി സീരിയൽ വലിച്ചുനീട്ടിയെന്ന് പ്രേക്ഷകർ പലപ്പോഴും പരാതിപ്പെട്ടിരുന്നു. ഇടക്കാലത്ത് സീരിയൽ ഉച്ചസമയത്തായിരുന്നു പ്രക്ഷേപണം.

രാജേശ്വര്യമ്മ എന്ന കഥാപാത്രത്തിന്റെ ഓവർ ആക്റ്റിംഗ് ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടരും ഉണ്ടായിരുന്നു. എന്നാൽ നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന അനൂപ് കൃഷ്ണൻ ബിഗ്ഗ്‌ബോസ്സിലേക്ക് പോയതോടെ സീരിയലിന്റെ അവസ്ഥ വീണ്ടും മോശമായി. ബിഗ്ഗ്‌ബോസ് തീർന്നാൽ അനൂപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നായകകഥാപാത്രത്തെ കാണ്മാനില്ല എന്ന രീതിയിൽ കഥ വലിച്ചു നീട്ടി.

ബിഗ്ഗ്‌ ബോസ്സിൽ നിന്ന് തിരിച്ചെത്തിയ അനൂപ് ഇനി സീതാകല്യാണത്തിലേക്കില്ല എന്ന് സോഷ്യൽ മീഡിയ ലൈവിലൂടെ അറിയിച്ചിരുന്നു. ഇതിനിടെ ലോക്ക് ഡൗൺ സമയത്ത് അനധികൃതമായി സീരിയൽ ഷൂട്ട് ചെയ്തതിന് സീതാകല്യാണം ടീമിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷൂട്ടിംഗ് നടന്ന റിസോർട്ടിൽ നിന്നും ഗർഭ നിരോധന ഉറകൾ കണ്ടെത്തി.

ലോക്ക് ഡൗൺ കഴിഞ്ഞ് സീരിയൽ വീണ്ടും പ്രക്ഷേപണം ആരംഭിച്ചുവെങ്കിലും ഇന്നലത്തെ എപ്പിസോഡ് കണ്ട് പ്രേക്ഷകർ ഞെട്ടുകയായിരുന്നു. നായക കഥാപാത്രമായി പുതിയൊരാൾ. കുടുംബവിളക്ക്, നാമം ജപിക്കുന്ന വീട് എന്നീ സീരിയലുകളിലെല്ലാം ചെറിയ വേഷങ്ങളിൽ വന്നുപോയിട്ടുള്ള താരമാണ് ഇപ്പോൾ കല്യാണായെത്തുന്നത്.

ഇത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല. കുറച്ച് പ്രായം കുറവുള്ള ആരെയെങ്കിലും കൊണ്ടുവരാമായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിപ്പോൾ നായികയുടെ അമ്മാവനെയോ അച്ഛനെയോ പോലുണ്ടെന്നും രാജേശ്വര്യമ്മയുടെ നായകനാക്കാൻ പറ്റുമെന്നുമൊക്കെയാണ് പ്രേക്ഷകരുടെ കമന്റ്‌.

അനൂപ് കൃഷ്ണൻ സീതാകല്യാണത്തിൽ നിന്നും ഓടി രക്ഷപെട്ടു എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേ സമയം ധന്യയുടെ ഭർത്താവ് ജോണിനെ തന്നെ സീതാകല്യാണത്തിലേക്ക് കൊണ്ടുവരാമായിരുന്നു എന്ന് പറയുന്നവരുമുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago