ശരണ്യയുടെ വീടിന്റെ ആധാരം സീമയുടെ പേരിലാണ്; അവൾ അതുകൊണ്ട് മുങ്ങും; ആരോപണങ്ങൾക്ക് ഉത്തരവുമായി സീമ ജി നായർ രംഗത്ത്..!!

772

അർബുദം ബാധിച്ച് ചികിത്സയിൽ ഇരിക്കെ ആണ് സീരിയൽ നടി ശരണ്യ ശശിയുടെ അന്ത്യം. ശരണ്യ രോഗബാധിത ആയപ്പോൾ ഭർത്താവ് അടക്കം ഉപേക്ഷിച്ചിരുന്നു. ഈ സമയത്തിൽ രക്ഷകയായി അവതരിച്ച ആൾ ആയിരുന്നു സീമ ജി നായർ. ശരണ്യയുടെ അസുഖത്തിന്റെ തുടക്കം മുതൽ ചികിത്സക്കുള്ള പണം നേടിയെടുക്കുന്നതിനും മറ്റുമായി സീമ സജീവമായി ഉണ്ടായിരുന്നു.

മരണശേഷവും ശരണ്യയോടുള്ള സീമയുടെ സ്നേഹവും വാത്സല്യവും എല്ലാവരും കണ്ടതുമാണ്. എന്നാൽ ശരണ്യ അടക്കം ഒട്ടേറെ ആളുകൾക്ക് വേണ്ടി ജീവ കാരുണ്യ പ്രവർത്തനം നടത്തിയ തനിക്ക് കൂടുതലും ലഭിച്ചത് കുത്തി നോവിക്കലുകൾ ആയിരുന്നു എന്ന് സീമ ജി നായർ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഞാൻ ആത്മയിൽ സജീവമായി നിൽക്കുമ്പോൾ ആയിരുന്നു ശരണ്യയുടെ രോഗവിവരം അറിയുന്നത്.

Seema g nair saranya sasi

കേട്ടപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു. ആദ്യമായി അവളെ കാണാൻ പോയപ്പോൾ ഞാൻ ടെഡി ബിയർ ഒക്കെ വാങ്ങി ആയിരുന്നു പോയത്. അന്ന് എനിക്ക് ശരണ്യയെ കുറിച്ചോ അവളുടെ കുടുംബത്തിനെ കുറിച്ചോ ഒന്നും തന്നെ എനിക്ക് അറിയില്ലായിരുന്നു. ആദ്യ സർജറി നടക്കുന്ന സമയത്തിൽ ആയിരുന്നു ഇത്. തുടർന്ന് ആയിരുന്നു ശരണ്യയുടെ കാര്യങ്ങൾ അറിയാനും വിളിച്ചു ചോദിക്കാനും സഹായങ്ങൾ നൽകാനും തുടങ്ങിയത്.

ഇക്കാര്യങ്ങൾ ഒന്നും ഞാൻ പുറത്തുപറഞ്ഞിട്ടില്ല. അറിയിക്കണം എന്ന് തോന്നിയിട്ടുമില്ല. എന്നാൽ ഏഴാമത്തെ സർജറി കഴിഞ്ഞപ്പോൾ ആണ് കാര്യങ്ങൾ പുറത്തറിയുന്നത്. താൻ വലിയ വരുമാനം ഉള്ള ആളൊന്നുമല്ല. ജീവിച്ചു പോകാനുള്ള പണം മാത്രമാണ് തന്റെ കൈവശം ഉള്ളത്. വലിയ പ്രതിഫലം ഒന്നും വാങ്ങുന്ന ആൾ അല്ല താൻ. അതിൽ നിന്നും ആണ് ഈ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിരുന്നത്.

Seema g nair

എന്നാൽ ഇതൊക്കെ ചെയ്യുമ്പോഴും ചില കുത്തിനോവിക്കലുകളിൽ ഞാൻ തകർന്നു പോകാറുണ്ട്. അപ്പോൾ ആയിരുന്നു ഇതൊക്കെ എന്തിനു വേണ്ടിയാണ് എന്നുള്ള ചിന്ത വന്നത്. നമ്മൾ നമ്മുടെ കഷ്ടപ്പാടുകളിൽ നിന്നും അതുപോലെ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയും പണം ഉണ്ടാക്കി കൊടുക്കുന്നത് ഇതുപോലെ പഴി കേൾക്കാനാണോ എന്ന് തോന്നി പോകും. അതിൽ വലിയ സങ്കടങ്ങൾ തോന്നാറുണ്ട്.

എന്നാൽ ആരെങ്കിലും വിളിച്ചു സങ്കടങ്ങൾ പറയുമ്പോൾ ഞാൻ അതെല്ലാം മറക്കും. അവരെ എങ്ങനെ സഹായിക്കണം എന്ന് മാത്രം ആയിരിക്കണം അപ്പോൾ ഉള്ള ചിന്ത. ശരണ്യയെ സഹായിച്ച ശേഷവും നിരവധി ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ശരണ്യയുടെ ചികിത്സ സഹായങ്ങൾക്ക് വേണ്ടി എന്റെ അക്കൗണ്ട് നമ്പർ അല്ല എങ്ങും കൊടുത്തത്.

Seema g nair

സഹായങ്ങൾക്ക് വേണ്ടി അടക്കമുള്ള ഒരു കാര്യത്തിനും എന്റെ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കാറില്ല. ആവശ്യക്കാർ ആരാണോ അവരുടെ അക്കൗണ്ട് നമ്പർ ആണ് കൊടുക്കാറുള്ളത്. അവർക്ക് എത്ര കിട്ടി എന്നോ എത്രയായി എന്നൊന്നും ഞാൻ തിരക്കാറില്ല. ശരണ്യയുടെ കാര്യവും അങ്ങനെ ആണ്. അവളുടെ വീടിന്റെ പവറോഫ് അറ്റോണി തന്റെ കൈവശം ആണെന്ന് ആയിരുന്നു ചിലർ പറഞ്ഞത്.

ശരണ്യ മരിച്ചു കഴിയുമ്പോൾ എനിക്ക് അതുകൊണ്ടു മുങ്ങാൻ ആണെന്ന് ആണ് പറഞ്ഞു നടക്കുന്നത്. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിൽ എഴുതി വെച്ച് എന്നാണ് മറ്റൊരു കഥ. ഇത് അറിഞ്ഞപ്പോൾ ആധാരം കാണിച്ചു ഒരു വീഡിയോ ചെയ്യാം എന്ന് ആയിരുന്നു ശരണ്യ പറഞ്ഞത്. ഇത്ശരത്തിൽ ഉള്ള വാക്കുകൾ കേൾക്കുമ്പോൾ ഞാൻ തകർന്നു പോകുന്നത്.