സംഗീതത്തിൽ താല്പര്യമുള്ള ആ നടനുമായുള്ള അടുപ്പം; ശ്രീനാഥുമായി വേർപിരിയാൻ കാരണം; ശാന്തി കൃഷ്ണയുടെ വെളിപ്പെടുത്തൽ..!!

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള തരാം ആണ് ശ്രീനാഥു. മലയാളത്തിൽ ടെലിവിഷൻ താരമായും അതിനൊപ്പം സിനിമ നടനും ആയി തിളങ്ങി. ശാലിനി എന്റെ കൂട്ടുകാരി ഇതു ഞങ്ങളുടെ കഥ സന്ധ്യ മയങ്ങുംനേരം കിരീടം ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ചലച്ചിത്ര ജീവിതത്തിൽ തുടക്കത്തിൽ ശ്രീനാഥു ശാന്തി കൃഷ്ണയും ആയി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ വിവാഹ ജീവിതത്തിനു 12 വർഷത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. 1984 ൽ ആയിരുന്നു ഇവരും പ്രണയിച്ചു വിവാഹം കഴിക്കുന്നത്. 1995 ൽ ഇരുവരും വേര്പിരിയുകയും പുനർവിവാഹം കഴിക്കുകയും ചെയ്തു.

എന്നാൽ സിനിമ രംഗത്ത് ഉള്ള മറ്റൊരു നടനും ആയുള്ള ഗോസ്സിപ്പും ശ്രീനാഥിന്റെ ഈഗോയും ആണ് തങ്ങൾ വിവാഹം മോചനം നേടാൻ ഉള്ളത് കാരണം എന്ന് ശാന്തി കൃഷ്ണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ..

സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന മികച്ച നടൻ ആയിരുന്നു ശ്രീനാഥു. സിനിമ അല്ലെ.. ഇപ്പോഴും താരങ്ങൾക്ക് അവസരങ്ങൾ ഒരുപോലെ ആയിരിക്കില്ലല്ലോ.. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തുടർന്ന് ചില ഈഗോ പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി. അന്നത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല.

അതിനിടെ ഒരു നടനുമായി ചേർന്ന് എന്റെ പേരുകൾ ഗോസ്സിപ് കോളങ്ങളിൽ വന്നു. സെറ്റുകളിൽ പോയാൽ ഞാൻ അധികം ആരുമായും സംസാരിച്ചു അടുത്ത് ഇടപെഴകാറില്ല. എന്നാൽ സംഗീതത്തിൽ പ്രിയമുള്ള ആ താരവുമായി ഞാൻ കൂടുതൽ സംസാരിച്ചു. ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടാനും സംഗീതത്തെ കുറിച്ച് സംസാരിക്കാനും തുടങ്ങി. ഇതോടെ ഞങ്ങളുടെ ബന്ധത്തെ പലരും തെറ്റിദ്ധരിച്ചു.

ആ നടന്റെ ഭാര്യയും ആയി ഞാൻ നല്ല അടുപ്പത്തിൽ ആയിരുന്നു. അദ്ദേഹം ഭാര്യക്കൊപ്പം ആണ് ലൊക്കേഷനിൽ വന്നിരുന്നത്. അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പുകൾക്ക് ഞാൻ എന്തിനു മറുപടി പറയണം എന്നായിരുന്നു ചിന്ത – ശാന്തി കൃഷ്ണ അഭിമുഖത്തിൽ വ്യക്തമാക്കി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago