മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്കും അതോടൊപ്പം തന്നെ സിനിമ പ്രേക്ഷകർക്കും ഒരുപോലെ സുപരിച്ചുതമായ മുഖമാണ് റിമി ടോമിയുടേത്. അവതാരക നായിക ഗായിക എന്നിങ്ങനെ പല മേഖലകളിൽ തന്റെതായ വൈഭവം കാഴ്ച വെച്ചിട്ടുള്ള ആൾ ആണ് റിമി ടോമി. പാട്ടിനും അഭിനയത്തിനും പുറമെ ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവം ആണ് റിമി ടോമി.
സ്വകാര്യ ജീവിതം വലിയ പരാജയം ആയി മാറിയ റിമി ടോമി പൊട്ടി ചിരിയും പാചകവും വർക്ക് ഔട്ട് ഒക്കെ കാഴ്ച വെക്കുന്നത് സ്വകാര്യ ജീവിതത്തിലെ സങ്കടങ്ങൾ മറക്കാൻ വേണ്ടിയാണ് എന്നുള്ള ആരോപണങ്ങൾ ഉണ്ടാവാറുണ്ട്. അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. മീശമാധവൻ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു പിന്നണി ഗാന രാഗത്തിലേക്ക് എത്തിയ റിമി തുടർന്ന് അഭിനയം അവതാരക എന്നി മേഖലകളിൽ കൂടി തന്റെ കഴിവ് തെളിയിച്ചു.
ഇപ്പോൾ നിറയെ യാത്രകൾ പാചകം തുടങ്ങി മേഖലകളിൽ താരം സജീവം ആണ്. യാത്രകളുടെ ചിത്രം താരം ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുമായി എത്തിയ താരം തന്റെ വ്ലോഗുകൾ പാചകങ്ങൾ എന്നിവയാണ് അതിൽ കൂടി പങ്കുവെക്കുന്നത്. ഇപ്പോഴും ചിരിച്ച മുഖവുമായി എത്തുന്ന റിമിയുടെ മനസ്സിൽ ഒരു സങ്കട കടൽ തന്നെ ഉണ്ടെന്നു കരുതുന്നവർ ഏറെയാണ്. കുറെ കാലത്തെ തന്റെ ആഗ്രഹം ആണ് ലോക്ക് ഡൌൺ ആയതോടെ താൻ നിറവേറ്റുന്നത്.
ഒരു മാറ്റത്തിനു വേണ്ടിയാണ് താൻ പാചകം പരീക്ഷണം നടത്തിയത് എന്നും അത് വിജയം ആയതോടെയാണ് താൻ അത് യൂട്യൂബ് വഴി ഷെയർ ചെയ്യാൻ തീരുമാനിച്ചത് എന്നും റിമി ടോമി പറയുന്നു. അമ്മയുടെ സ്റ്റൈൽ ആണ് താനും പരീക്ഷിക്കുന്നത്. പാല സ്റ്റൈൽ ചട്ടിമീൻ മീൻ കറി, പെരുന്നാൾ സ്പെഷ്യൽ ഈന്തപ്പഴം അച്ചാർ ഉന്നക്കായ എന്നിവ ഉടൻ തന്നെ എത്തും എന്ന് റിമി വ്യക്തമാക്കി.
താൻ ഇപ്പോൾ എന്ത് ചെയ്താലും മനസിൽ മുഴുവൻ സങ്കടം ആയത് കൊണ്ടാണ് എന്നുള്ള കമന്റ് ആണ് കൂടുതൽ എന്നും എന്നാൽ തനിക് സന്തോഷം തോന്നുന്നത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഇതൊക്കെ എന്റെ മാത്രം സന്തോഷം ആണെന്നും ഇങ്ങനെ ചെയ്യുന്നത് സങ്കടം അണപൊട്ടി ഒഴുകിയത് കൊണ്ടുന്നുമല്ല എന്നും റിമി മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…