ബിഗ് ബോസ് മലയാളം രണ്ടാം സീസൺ തുടങ്ങിയ സമയത് ആദ്യ സീസൺ നേടിയ അത്രക്ക് ജന പിന്തുണ ലഭിച്ചിരുന്നില്ല എന്ന് വേണം പറയാൻ. എന്നാൽ മത്സരം മുറുകിയതോടെ ഡോക്ടർ രജിത് കുമാർ എന്ന മത്സരാർത്ഥി ഒറ്റയാൻ ആയി ബിഗ് ബോസിൽ നിൽക്കുകയായിരുന്നു.
ഈ താരത്തിന്റെ ശക്തമായ മുന്നേറ്റത്തിൽ എതിരാളികൾ ആയ ആര്യ അടക്കം തകർന്ന് വീഴുന്ന കാഴ്ചയാണ് ഉണ്ടായത്. എതിർത്തവരെയെല്ലാം രജിത് ആർമി ഒതുക്കി എന്ന് വേണം പറയാൻ. മഞ്ജു സുനിച്ചനും ജെസ്‌ല മാടശ്ശേരിയും വീണയും എല്ലാം ബിഗ് ബോസ്സിൽ നിന്നും ജനപിന്തുണ ലഭിക്കാതെ പുറത്തേക്കു പോയ താരങ്ങൾ ആണ്.
കഴിഞ്ഞ ദിവസം ആണ് സ്കൂൾ ടാസ്കിനു ഇടയിൽ രജിത് കുമാർ രേഷ്മയുടെ കണ്ണുകളിൽ പച്ചമുളക് നീര് തേച്ചത്. കണ്ണിൽ അസുഖം ആയി 3 ആഴ്ചയോളം പുറത്തു നിന്ന താരം ആയിരുന്നു രേഷ്മ. തുടർന്ന് രേഷ്മയോട് ചെയ്ത ബിഗ് ബോസ് നിയമ വിരുദ്ധമായി ചെയ്ത പരിപാടി ആയത് കൊണ്ട് തന്നെ രജിത് കുമാറിനെ താൽകാലികമായി പുറത്താക്കുക ആയിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡിൽ രേഷ്മ രജിത് കുമാറിന് മാപ്പ് നൽകിയാൽ മാത്രമേ രജിത് ഇനി ബിഗ് ബോസ്സിൽ ഉണ്ടാകുക ഉള്ളൂ എന്നുള്ളതാണ്. ഇത്രേം ദിവസം രജിത് സീക്രെട്ട് റൂമിൽ ആയിരിക്കും.
അതെ സമയം രജിത് കുമാറിന് എതിരെ ഉള്ള ആര്യ ആർമിയിൽ ഉള്ള ആൾ ആണ് രേഷ്മ ഉള്ളത് എന്ന് കൊണ്ട് തന്നെ രജിത്തിന് രേഷ്മ മാപ്പ് നൽകാൻ തയ്യാറായില്ല എങ്കിൽ രജിത് എന്ന താരം ഇനി ബിഗ് ബോസ്സിൽ ഉണ്ടാകാൻ ഇടയില്ല. എന്തായാലും രജിത് ആർമി പ്രാർത്ഥനയോടെ കാത്തിരിപ്പിൽ ആണ് രജിത് കുമാറിന്റെ തിരിച്ചു വരവിനായി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…