Categories: Entertainment

ബിജെപി അനുഭാവി ആണോ..?; വിമാനത്തിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ..!!

എവിടെ ചെന്നാലും ഏറെ ആരാധകർ ഉള്ള മലയാളി നടൻ ആണ് മോഹൻലാൽ, ഏവർക്കും എപ്പോഴും അറിയേണ്ട വിഷയമാണ് മോഹൻലാലിന്റെ രാഷ്ട്രീയം, കഴിഞ്ഞ ദിവസം കോഴിക്കോടിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ആണ് ആരാധകൻ മോഹൻലാലിനോട് ചോദ്യങ്ങളുമായി എത്തിയത്, സിനിമ പരിഡോസ് ക്ലബ്ബിൽ ആണ് ആരാധകൻ ഈ പോസ്റ്റ് ഷെയർ ചെയ്തത് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്ന വഴി വളരെ യാദൃച്ഛികമായി എന്റെ തൊട്ടടുത്ത സീറ്റിൽ മലയാളത്തിന്റെ സൂപ്പർ താരം ശ്രീ മോഹൻലാൽ . Excitement ഇന്റെ പാരമ്യത്തിൽ എത്തിയത് കൊണ്ടാവാം ആദ്യം തന്നെ കുറെ സെൽഫികളും വിഡിയോകളും ചറ പറ എടുത്തു. മോർണിംഗ് ഫ്ലൈറ്റ് ആയതുകൊണ്ട് മിക്ക യാത്രക്കാരും ഉറക്കമാണ്. ലാലേട്ടൻ ഫ്ലൈറ്റിൽ ഉള്ള കാര്യം പോലും മിക്കവരും അറിഞ്ഞിട്ടും ഇല്ല. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോൾ അദ്ദേഹത്തോട് കുറെ വിശേഷങ്ങൾ ചോദിച്ചു. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു .

അവ ചോദ്യോത്തരമായി താഴെ കൊടുക്കുന്നു.

കോഴിക്കോടേക്ക്‌ ഷൂട്ടിംഗ് ആവശ്യമായാണോ പോകുന്നത്..?

അല്ല, ഫാമിലി ഫങ്ക്ഷൻ. ഒരു കല്യാണം

ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂർ ഉണ്ടാവുമെന്നാണല്ലോ കേട്ടത്. എന്നാൽ ഇന്ന് ആന്റണിച്ചേട്ടൻ ഇല്ലേ ?

(സ്വതസിദ്ധമായ ചിരി ) ഉണ്ടല്ലോ. ആന്റണി ആണ് എന്നെ കോഴിക്കോടു നിന്നു പിക്ക് ചെയ്യുന്നത്.

പിന്നീട് മരക്കാർ ചിത്രത്തെ കുറിച്ചും, അടുത്ത ചിത്രത്തെ കുറിച്ചും ആരാധകൻ ചോദ്യങ്ങൾ ഉന്നയിച്ചത്, മരക്കാർ എന്നും കഴിയും എന്നുള്ള ചോദ്യത്തിന് അടുത്ത വർഷം മാർച്ചോടെ ആണ് അവസാനിക്കുന്നത് എന്നായിരുന്നു മറുപടി, അതിന് ശേഷം സൂര്യ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യും എന്നും മോഹൻലാൽ പറയുന്നു.

ഇതിനെല്ലാം മുകളിൽ ആയിരുന്നു ആരാധകന്റെ അടുത്ത ചോദ്യം, പക്ഷെ ഉത്തരം ഇങ്ങനെ ആയിരുന്നു

ചോദ്യം; ബാലിശമായ ചോദ്യമാണെന്നറിയാം, എന്നാലും ചോദിക്കുന്നു. ലാലേട്ടന്റെ ഫേസ് ബുക്ക്, ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ? അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടൻ, ടി വി ഇന്റർവ്യൂകളിൽ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു

ഉത്തരം ഇങ്ങനെ; ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം. ആയാലെന്തു ആയില്ലെങ്കില്ലെന്തു. ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു.
അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാൻ ഇരുന്നു.

പിന്നീടുള്ള ആരാധകന്റെ ചോദ്യം പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാത്തത് എന്താണ് എന്നായിരുന്നു, എന്നാൽ ലൂസിഫറും ഒടിയനിലും നവഗതർ ആയിരുന്നില്ലേ എന്നു ചോദിച്ചപ്പോൾ ആരാധകന്റെ അടുത്ത ചോദ്യം അവർ ഒക്കെ പ്രശസ്തർ അല്ലെ എന്നായിരുന്നു, എന്നാൽ മോഹൻലാൽ സിംപിൾ മറുപടി ആയിരുന്നു നൽകിയത്, സിനിമയെ കുറിച്ച് അറിയാവുർന്നവർക്ക് അല്ലെ അവസരം നൽകാൻ കഴിയൂ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി, ഏറെ ക്ഷീണിതനായി തോന്നിയ മോഹൻലാൽ ഉറക്കത്തിലേക്ക് കടന്നപ്പോൾ ഉണർത്തി കൂടുതൽ ചോദിക്കാൻ തോന്നിയില്ല എന്നും ആരാധകൻ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago