പ്രിയന്റെ ലൊക്കേഷനിൽ വെച്ച് വീണ്ടും പത്മ പുരസ്‌കാരം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ..!!

ഇന്ത്യൻ സിനിമയിൽ കൊച്ചു കേരളവും മോളിവുഡ് ഒക്കെ ചെറിയ സിനിമ ലോകവും ആയിരിക്കും, പക്ഷെ അഭിനയ വിസ്മയങ്ങളുടെ പറുദീസയാണ് കേരളം. കഴിഞ്ഞ നാപ്പത് വർഷമായി മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്ന നടനാണ് മോഹൻലാൽ, ഇത് രണ്ടാം തവണയാണ് പത്മ പുരസ്‌കാരം നൽകി രാജ്യം മോഹൻലാലിനെ ആദരിക്കുന്നത്.

2001ൽ പത്മശ്രീ കിട്ടുന്നതും ഇപ്പോൾ പത്മവിഭൂഷൺ കിട്ടുമ്പോഴും താൻ പ്രിയദർശന്റെ ഹൈദരാബാദിലെ സെറ്റിലായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു.

സ്നേഹിച്ച് വളര്‍ത്തിയ പ്രേക്ഷകര്‍ക്കും സര്‍ക്കാരിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഇപ്പോൾ മോഹൻലാൽ. രണ്ടുതവണ മികച്ച നടനുള്ള പുരസ്കാരമടക്കം അഞ്ചുതവണ ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും അധികം മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരവും നേടിയത് മലയാളികളുടെ സ്വന്തം ലാലേട്ടന് തന്നെ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago