മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ കൂടി മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയി വിലസുന്ന താരമാണ് മഞ്ജു വാരിയർ. മോഹൻലാലിനൊപ്പം നിരവധി വേഷങ്ങൾ ചെടിത്തിട്ടുള്ള താരം, സിനിമയിൽ മോഹന്ലാലിനുള്ള ഡെഡിക്കേഷനെ കുറിച്ചും അതുപോലെ മോഹൻലാൽ എന്ന താരത്തിനൊപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങളും പറയുകയാണ് മഞ്ജു ഇപ്പോൾ.
ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജുവിന്റെ വെളിപ്പെടുത്തൽ. താനും ലാലേട്ടനും ഒന്നിച്ച് ഒരുപാടു സിനിമകൾ ഒന്നും ചെയ്തട്ടില്ല. ആകെ ചെയ്തത് ഏഴോ എട്ടോ സിനിമകൾ മാത്രമാണ്. അദ്ദേഹത്തിനെ കുറിച്ച് പറയുകയാണ് എങ്കിൽ ദൈവം അനുഗ്രഹിച്ചു വിട്ട ഒരു കലാകാരനാണ് അദ്ദേഹം.
അദ്ദേഹത്തിന് കിട്ടിയ കഴിവിനെ ഒരുപാട് വാല്യൂ ചെയ്യുന്ന ഒരാൾ കൂടിയാണ് താൻ. തന്നെ സംബന്ധിച്ച് തനിക്ക് ലാലേട്ടൻ സിനിമകളിൽ നിന്നും ലഭിച്ച വേഷങ്ങൾ ഒരിക്കലും ചെറുതാണെന്നോ, പ്രാധാന്യം കുറഞ്ഞു പോയെന്നോ തോന്നൽ ഉണ്ടാക്കാത്ത വേഷങ്ങൾ തനിക്കായി എന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉണ്ടാവാറുണ്ട്.
തന്നെ സംബന്ധിച്ച് തനിക്ക് ഏറ്റവും സ്പെഷ്യൽ ആയി തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. അപ്പോൾ ഒരിക്കലും ലാലേട്ടന്റെ സിനിമകളിൽ ഓവർ ഷാഡോ ആയി പോകുമെന്നോ, തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞു പോകുമോ എന്നുള്ള ടെൻഷൻ ഒന്നുമില്ലാതെ പോയി അഭിനയിക്കാൻ കഴിയും. മഞ്ജു വാരിയർ പറയുന്നു.
വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിട്ട് നിന്ന മഞ്ജു വാരിയർ പിന്നീട് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തിരിച്ചു വരവിന്റെ കാലത്തിൽ മോഹൻലാലിനൊപ്പം മികച്ച വേഷങ്ങൾ ആയിരുന്നു മഞ്ജുവിന് ലഭിച്ചത്. എന്നും ഇപ്പോഴും, ഒടിയൻ, വില്ലൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങൾ തിരിച്ചു വരവിന്റെ കാലഘട്ടത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…