2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദുൽഖർ വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കമ്മട്ടിപ്പാടം. ഈ ചിത്രത്തിൽ കൂടി ഒരുപിടി മികച്ച അഭിനയ പ്രതിഭകൾ കൂടി മലയാള സിനിമ ലോകത്തിൽ അവതരിച്ചു.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങൾ വന്നു എങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് തൃപ്പൂണിത്തുറ സ്വദേശിയും നാടകനടനുമായ മണികണ്ഠൻ ആചാരി ആയിരുന്നു. ബാലൻ എന്ന വേഷത്തിൽ ആയിരുന്നു താരം എത്തിയത്.
ആ ഒറ്റ അഭിനയം കൊണ്ട് തന്നെ കേരള സംസ്ഥാന സഹ നടനുള്ള അവാർഡ് വരെ തേടി എത്തുകയായിരുന്നു അതിന് ശേഷം നിരവതി ചിത്രങ്ങളാണ് താരത്തെ തേടി വന്നത് മലയാളത്തിൽ നിന്ന് നേരെ പോയത് തമിഴ് സിനിമയിലേക്കാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്.
2020 ഫെബ്രുവരിയിൽ താരം പുതിയതായിട്ട ഒരു വീട് വെക്കുന്നതും താമസം മാറിയതും അന്ന് വല്യ വാർത്തയായിരുന്നു. അതേ വർഷം തന്നെ തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജലിയെ വിവാഹം കഴിക്കുകയായിരുന്നു.
മണികണ്ഠന്റയും അഞ്ജലിയുടെയും വിവാഹം വളരെ ലളിതമായിട്ടാണ് താരം നടത്തിയത് തന്നെ ഇപ്പോൾ തനിക്ക് കുഞ്ഞ് പിറന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ചിത്രവും അതിന്റെ കൂടെ കുറിച്ച കുറിപ്പും വൈറലായി മാറിയിരുന്നു. ഇസൈ എന്നാണ് കുഞ്ഞിന് പേരിട്ടത്.
ഇപ്പോൾ കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് നടന്ന വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ് മണികണ്ഠ രാജൻ.
ഞങ്ങളുടെ മകൻ ‘ഇസൈയുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂര്ണ്ണത്രയീശ ക്ഷേത്രത്തിൽ വച്ചു നടന്നു.. എല്ലാവരുടെയും അനുഗ്രഹാശംസകൾ ഉണ്ടാവണം എന്നാണ് താരം സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…