Categories: Big Boss Malayalam

ഇത്രയും ചീത്തപ്പേര് പ്രതീക്ഷിച്ചില്ല; ഇമേജ് മുഴുവൻ പോയി, ബിഗ് ബോസിൽ നിന്നും പുറത്തു വന്ന ശേഷം സുചിത്രക്ക് സംഭവിച്ചത്..!!

അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. 19 മത്സരാർത്ഥികൾ ആയിരുന്നു ഇത്തവണ ബിഗ് ബോസ്സിൽ ഉണ്ടായിരുന്നത്. ശക്തമായ മത്സരത്തിനൊടുവിൽ ഒരു മത്സരാർത്ഥി വാക്ക് ഔട്ട് നടത്തുന്നതും ഒരാൾ മറ്റൊരാളെ അടിച്ചതിന്റെ കാരണത്തിലും ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോകുന്നത് മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ആണ്.

ജാസ്മിനും റോബിനും പ്രേക്ഷകർ തീരുമാനിക്കാതെ തന്നെ പുറത്തേക്കു പോയപ്പോൾ ബാക്കി ഉള്ളത് ഇനി ഒമ്പത് മത്സരാർത്ഥികൾ ആണ്. വാനമ്പാടി സീരിയൽ വഴി ശ്രദ്ധ നേടിയ സീരിയൽ താരമായിരുന്നു സുചിത്ര നായർ. എന്നാൽ ഒട്ടേറെ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടം ആയിരുന്ന താരത്തിന്റെ ഇമേജ് മുഴുവൻ ഡാമേജ് ആയി എന്നാണു താരം ഇപ്പോൾ കരുതുന്നത്.

ആദ്യം ഔട്ട് ആയ ജാനകി സുധീർ മുതൽ ഇപ്പോൾ വന്ന റോബിൻ വരെ എല്ലാ താരങ്ങളും ബിഗ് ബോസിന് പുറത്തു വന്നതോടെ സോഷ്യൽ മീഡിയ വഴിയും ഇന്റെർവ്യൂ വഴിയുമെല്ലാം സജീവമാണ്. എന്നാൽ സുചിത്ര മാത്രം എവിടെയാണ് എന്നുള്ള തിരച്ചിലിൽ ആണ് പ്രേക്ഷകർ.

കഴിഞ്ഞ അറുപത് ദിവസങ്ങൾ ആയി പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിഞ്ഞ ഒരാൾക്ക് വീണ്ടും സാധാരണ ഗതിയിൽ ഉള്ള ജീവിതത്തിലേക്ക് തിരിച്ചു വരാൻ കുറച്ചധികം സമയം എടുക്കുമെന്ന് ഒരു പക്ഷം ആളുകൾ പറയുന്നത്. റീൽസ് വീഡിയോ അടക്കം ചെയ്തു സോഷ്യൽ മീഡിയയിൽ സജീവമായി ഇരുന്ന സുചിത്ര താൻ നേരിട്ട ആദ്യ നോമിനേഷനിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുക ആയിരുന്നു.

അതുകൊണ്ട് തന്നെ തനിക്ക് ബിഗ് ബോസ്സിൽ നിന്നും നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടാങ്ങൽ ആയിരിക്കും ഉണ്ടായിട്ടുള്ളത് എന്നാണ് ആളുകൾ കരുതുന്നത്. കൂടാതെ സോഷ്യൽ മീഡിയ ഒരുകാലത്തിൽ കൂട്ടത്തോടെ ആക്രമിച്ച ആളുകൾ ആയിരുന്നു ബിഗ് ബോസ് കഴിഞ്ഞെത്തിയ ആര്യയും അതുപോലെ മഞ്ജു പത്രോസും വീണയും എല്ലാം.

എന്നാൽ അതുപോലെ നല്ലതിന് വേണ്ടി ശ്രമം നടത്തിയിട്ട് മോശം ആയോ എന്നുള്ള ഭയവും അതിൽ നിന്നും ഉണ്ടായ അപമാനവും എലാം ആയിരിക്കാം സുചിത്രക്ക് വേദന നൽകുന്നത്. അതുപോലെ തന്നെ സുചിത്രയെ ഒരു വിഭാഗം സോഷ്യൽ മീഡിയ പേജിലും യൂട്യൂബ് ചാനലും അടക്കം സുചിത്രയെ മോശം ആയി ചിത്രീകരണം നടത്തിയിരുന്നു.

താരത്തിന്റെ ഇമേജ് ഡാമേജ് ആയോ എന്നുള്ളതും ആകാംഷയുടെ മുന്നിൽ നിൽക്കുന്ന കാരണം തന്നെയാണ്. അതുപോലെ ദ്വയാർഥങ്ങൾ ഉള്ള ചില സ്വകാര്യ സംഭാഷണങ്ങളും താരത്തിന് വിനയായി എന്നുള്ളതാണ് സത്യം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago