Categories: Big Boss Malayalam

റോബിന് ദിൽഷയെ കല്യാണം കഴിക്കാൻ കഴിയില്ലേ; ദിൽഷയുമായുള്ള വിവാഹത്തിന് കുറിച്ച് റോബിൻ ഇപ്പോൾ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിൽ നാല് സീസണുകൾ ആണ് ഇതുവരെയും ബിഗ് ബോസ് നടന്നത്. അതിൽ ഏറ്റവും കൂടുതൽ ഗംഭീരമായി നടന്നത് നാലാം സീസൺ ആണെന്ന് പറയേണ്ടി വരും. വിജയിയുടെ കാര്യത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ഏറ്റവും ശക്തമായ ആർമികൾ ഉണ്ടായ വര്ഷം കൂടി ആയിരുന്നു ഇത്തവണത്തേത്.

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ബ്ലേസ്‌ലി, ദില്ഷാ പ്രസന്നൻ, റിയാസ്, അഖിൽ എന്നിവർക്ക് ആയിരുന്നു ശക്തമായ ആർമികൾ ഉണ്ടായത്. അതെ സമയം ഇത്തവണ മികച്ച പ്രണയ രംഗങ്ങൾക്കും ബിഗ് ബോസ് സാക്ഷിയായി. ദിൽഷയോട് രണ്ടുപേരാണ് ഇത്തവണ പ്രണയ അഭ്യർത്ഥന നടത്തിയത്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും അതുപോലെ മുഹമ്മദ് ദിലിജെന്റ് ബ്ലേസ്ലിയും ആയിരുന്നു തങ്ങളുടെ പ്രണയം പറഞ്ഞത്.

ആദ്യം റോബിൻ പറഞ്ഞു പിന്നാലെ ആയിരുന്നു ഷോ തുടങ്ങി പതിനാലാം ദിവസം ബ്ലേസ്‌ലി പ്രണയം പറയുന്നത്. എന്നാൽ ഇരുവരോടും സമ്മതം പറയുകയും ചെയ്തിരുന്നില്ല ദിൽഷ എന്നുള്ളതാണ് മറ്റൊരു സത്യം. ബ്ലേസ്‌ലിയെ കാണുന്നത് തന്റെ സഹോദരന്റെ സ്ഥാനത്തിൽ ആയിരുന്നു എന്നാണു ദില്ഷാ പലപ്പോഴും പറഞ്ഞത്. അതുപോലെ റോബിൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തായി ആണ് കാണുന്നത് എന്നും ദില്ഷാ പലപ്പോഴും പറയുന്നത്.

എന്നാൽ ബിഗ് ബോസ്സിൽ നിന്നും റോബിൻ പുറത്തായപ്പോഴും റോബിനും ആർമിയും മികച്ച പിന്തുണ നൽകിയതിൽ കൂടിയാണ് ദിൽഷ ബിഗ് ബോസ് വിജയി ആയി മാറിയത്. വലിയ പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന റോബിൻ അപ്രതീക്ഷിതമായി ആയിരുന്നു ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോകുന്നത്. തുടർന്ന് ദിൽഷയെ വളക്കാൻ ഉള്ള തന്ത്രങ്ങൾ കൂടുതൽ ഊർജിതമായി ബ്ലേസ്‌ലി ചെയ്തു എങ്കിൽ കൂടിയും ദിൽഷയുടെ മറുപടി സഹോദരൻ എന്ന് തന്നെ ആയിരുന്നു.

തുടർന്ന് ഈ പ്രണയത്തിന്റെ പേരിൽ റോബിൻ ബ്ലേസ്‌ലിയെ പരസ്യമായി വെല്ലുവിളിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ ഉണ്ടായി. എന്നാൽ ബിഗ് ബോസ് വിജയി ആയി ദിൽഷ തിരിച്ചു വന്നതോടെ വീണ്ടും റോബിൻ തന്റെ ഇഷ്ടവുമായി മുന്നോട്ട് തന്നെ പോകാനുള്ള തീരുമാനത്തിൽ ആണോ എന്നുള്ള ആകാംക്ഷയിൽ ആണ് ഇപ്പോൾ റോബിൻ ദിൽഷ ആരാധകർ. ഇപ്പോൾ ദിൽഷയുടെ വീട്ടിൽ ചെന്ന് വിവാഹ ആലോചന നടത്തുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് റോബിൻ.

ഇപ്പോൾ അതിനുള്ള സമയമല്ല എന്നാണ് റോബിൻ പറയുന്നത്. ബിഗ്‌ബി ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ഉടനെ ഒരാളുടെ അടുത്തേക്ക് പോകുന്നത് ശരിയല്ല. സമയം ഉണ്ടല്ലോ.. ദിൽഷ എന്നെ പെൺകുട്ടിക്ക് അവളുടേതായ തീരുമാനങ്ങൾ ഉണ്ടാവും. അവൾ എന്നെ കാണുന്നത് ബെസ്റ്റ് ഫ്രണ്ട് ആയിട്ടാണ്.

എനിക്ക് അവളോടുള്ള ഇഷ്ടം അവൾക്ക് എന്നോട് ഉണ്ടാവണം എന്നില്ലല്ലോ.. അതുകൊണ്ടാണ് ഞാൻ ദിൽഷയുടെ തീരുമാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ അത് മനസിലാക്കണം എന്നും റോബിൻ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago