Categories: Big Boss Malayalam

കറുത്തിരിക്കുന്ന ആണുങ്ങളോടാണ് തനിക്ക് താല്പര്യം; ട്രാൻസ് വിഭാഗത്തിൽ നിന്നും എത്തിയ നാദിറ തന്റെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞപ്പോൾ..!!

കുറച്ചുകാലത്തെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് മലയാളം ആരാധകർക്ക് ആവേശമാകാൻ വീണ്ടും ഒരു ബിഗ് ബോസ് സീസൺ കൂടി വന്നിരിക്കുകയാണ്. അഞ്ചാം സീസണിൽ സോഷ്യൽ മീഡിയയിൽ സജീവമായ ആളുകൾ അടക്കം പതിനെട്ട് പേരാണ് മത്സരത്തിൽ ഉള്ളത്.

അതിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും മത്സരത്തിലേക്ക് എത്തിയ ആളാണ് നാദിറ മെഹറിൻ. ജീവിതത്തിൽ ഒട്ടേറെ ദുരനുഭവങ്ങൾ നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് നാദിറ. ട്രാൻസ് വിഭാഗത്തിൽ ആയതുകൊണ്ട് തന്നെ സമൂഹത്തിൽ നിന്നും ഒട്ടേറെ വേദനിപ്പിക്കുന്ന നിമിഷങ്ങൾ നാദിറക്ക് ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ തന്റെ പ്രണയത്തിനെ കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചുമെല്ലാം നാദിറ മനസ്സ് തുറക്കുകയാണ്. കുട്ടിക്കാലം മുതൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളോടും പാവകളോടും എല്ലാം ആയിരുന്നു തനിക്ക് താല്പര്യം ഉണ്ടായിരുന്നത്.

വലുതായപ്പോൾ നിരവധി ആളുകളിൽ നിന്നും പരിഹാസങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നു. ആൺകുട്ടിയായി അഭിനയിച്ചു നോക്കി എങ്കിൽ കൂടിയും തനിക്ക് അതിനു കഴിഞ്ഞില്ല. കൂടാതെ ഒരു സ്ത്രീയെ പ്രണയിക്കാൻ ശ്രമിച്ചു എങ്കിൽ കൂടിയും അതും പരാജയമായി മാറിയിരുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉള്ളവർക്ക് പ്രണയവും വ്യത്യസ്തമാണ്.

എന്നാൽ താൻ ഇനി പ്രണയിക്കുക ആണ് എങ്കിൽ അതൊരു പുരുഷനെ ആയിരിക്കും. ട്രാൻസ് വുമൺ ആയിരിക്കുന്ന ഒരാൾക്ക് ട്രാൻസ് വുമൺ ആയിരിക്കുന്ന മറ്റൊരാളോട് പ്രണയം തോന്നാം. ജനിക്കുന്ന സമയത്തിൽ മുതൽ പുരുഷന്മാരോടാണ് എനിക്ക് ആകർഷണം കൂടുതൽ.

അയാൾ ക്യൂട്ട് ആയിരിക്കണം ഹോട്ട് ആയിരിക്കണം എന്നുള്ള നിർബന്ധങ്ങൾ ഒന്നും തനിക്കില്ല എന്നാൽ തനിക്ക് ആകർഷണം തോന്നിയിരുന്നത് കറുത്ത നിറത്തിൽ ഉള്ള പുരുഷന്മാരോടാണ് എന്നും നാദിറ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago