Categories: Big Boss Malayalam

എനിക്കിപ്പോൾ വീട്ടിൽ പോണം; ലക്ഷ്മി പ്രിയയെ മൈൻഡ് ഗെയിമിൽ കൂടി പുറത്താക്കാൻ റിയാസ്; ശക്തരായ മത്സരാർത്ഥികളെ കണ്ടെത്തി വീഴ്ത്തി റിയാസിന്റെ മികച്ച ഗെയിം പ്ലാൻ..!!

ബിഗ് ബോസ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഇപ്പോൾ നടന്നുകൊണ്ടു ഇരിക്കുന്നത് ടിക്കറ്റ് റ്റു ഫിനാലെ മത്സരങ്ങൾ ആണ്. ആദ്യ അഞ്ചിൽ സ്ഥാനം പിടിക്കാൻ ഓരോ ആളുകളും ശക്തമായ മുന്നേറുമ്പോൾ ഇനി ബിഗ് ബോസ് വീട്ടിൽ ഉള്ളത് എട്ട് ആളുകൾ ആണ്.

കഴിഞ്ഞ വാരം പുറത്തേക്ക് പോയത് കുട്ടി അഖിൽ ആയിരുന്നു. നൂറു ദിവസങ്ങൾ പുറം ലോകവുമായി ബന്ധം ഇല്ലാതെ ഒരു വീട്ടിൽ കഴിയുന്നതും മത്സരങ്ങളും ടാസ്കുകളും വഴി പ്രേക്ഷകരുടെ പ്രീതി നേടി എടുക്കുകയും അതിൽ കൂടി നോമിനേഷനിൽ എത്തുമ്പോൾ വോട്ടിങ്ങിൽ കൂടി വിജയം നേടുന്ന ആളുകൾ പുറത്തു പോകാതെ വീട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്യും.

മലയാളത്തിൽ നാലാം സീസൺ അവസാനഘട്ടത്തിലേക്ക് മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ലക്ഷ്മി പ്രിയ തന്നെയാണ്. കൃത്യമായ ഗെയിം പ്ലാൻ കളിക്കുന്ന ആൾ കൂടിയാണ് ലക്ഷ്മി പ്രിയ. നിരവധി തവണ എവിക്ഷനിൽ എത്തി എങ്കിൽ കൂടിയും കൃത്യമായ വോട്ടുകൾ നേടി വിജയ വഴിയിൽ നിൽക്കുന്ന ലക്ഷ്മി പ്രിയ ഫിനാലെയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷക പിന്തുണയുള്ള ആളുകൾ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോകണം എങ്കിൽ അവരുടെ സ്വന്തം തീരുമാനത്തിൽ കൂടി ആയിരിക്കണം. ബിഗ് ബോസ്സിൽ ഏറ്റവും മികച്ച മത്സരാര്ഥിയും വിജയ സാദ്യത ഉള്ള ആൾ ആയിരുന്നു ജാസ്മിൻ എം മൂസ.

എന്നാൽ ബിഗ് ബോസ് വീട്ടിൽ റിയാസ് നൽകിയ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അവസാനം വരെ ജാസ്മിൻ നിന്നത്. എന്നാൽ മൈൻഡ് ഗെയിമിൽ കൂടി പലപ്പോഴും ജാസ്മിനെ കൂടുതൽ പ്രകോപനങ്ങളിലേക്ക് നയിച്ചിരുന്നത് റിയാസിന്റെ വാക്കുകളായിരുന്നു.

അതെ രീതിയിൽ പരമാവധി മാനസിക സമ്മർദ്ദത്തിൽ ആക്കി ലക്ഷ്മി പ്രിയയെ ബിഗ് ബോസ്സിൽ നിന്നും സ്വയം തീരുമാനത്തിൽ കൂടി പുറത്തേക്കു കൊണ്ടുപോകാൻ ഉള്ള ശ്രമങ്ങൾ ആണ് റിയാസ് ഇപ്പോൾ നടത്തുന്നത്. അതിൽ ഒരു പരിധി വരെ വിജയം നേടിയ ആൾ കൂടി ആയി റിയാസ് മാറിക്കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

തനിക്ക് വീട്ടിൽ പോകണം എന്ന് ആയിരുന്നു കോൺഫെഷൻ റൂമിലേക്ക് എത്തിയ ലക്ഷ്മി പ്രിയ ബിഗ് ബോസ്സിനോട് പറഞ്ഞത്. എന്നാൽ ബിഗ് ബോസ് നടത്തിയ നിർദ്ദേശങ്ങളിൽ കൂടി കുറച്ചെങ്കിലും ആശ്വാസം നേടിയെടുക്കാൻ ലക്ഷ്മി പ്രിയക്ക് കഴിഞ്ഞിട്ടുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago