Categories: Big Boss Malayalam

നിനക്ക് പീരീഡ്സ് വരാറുണ്ടോ; റിയാസിനോട് ലക്ഷ്മി പ്രിയ; പോ തള്ളെ എന്ന് റിയാസും; ബിഗ് ബോസ്സിൽ മുന്നേറുന്നു..!!

കഴിഞ്ഞ ആഴ്ച്ചയിലെ കൊട്ടാരം ടാസ്ക് കഴിഞ്ഞപ്പോൾ നോമിനേഷനിൽ കടക്കാതെ തന്നെ രണ്ട് ആളുകൾ ആണ് ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോയത്. റോബിൻ, ജാസ്മിൻ എന്നിവർ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോയതോടെ തണുത്ത പടക്കം പോലെ ആയിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ബിഗ് ബോസ് ഹൌസ്.

എന്നാൽ പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ വീണ്ടും പുത്തൻ വീക്കിലി ടാസ്കിൽ എത്തുന്നതോടെ വീണ്ടും ആക്റ്റീവ് ആകുക ആണ് ബിഗ് ബോസ് ഹൌസ്. കാൾ സെന്റർ ടാസ്ക് ആണ് ഇപ്പോൾ നടക്കുന്നത്. അഞ്ച് ആളുകൾ കാൾ സെന്റർ സ്റ്റാഫ് ആയി നിൽക്കുകയും ബാക്കി നാല് ആളുകൾ ഉപഭോക്താക്കളായി നിൽക്കുകയും ചെയ്യുന്നതാണ് കളി.

ഇതിൽ പരസ്പരം പ്രൊവോക്ക് ചെയ്യുകയും ബസ്സർ അടിക്കുന്നതിനു മുന്നേ ഫോൺ വെക്കുകയും ചെയ്യുന്ന ടീം ആണ് തോൽക്കുകയും ചെയ്യുന്നതാണ് ടാസ്ക്. ആദ്യ ഘട്ടത്തിൽ കാൾ സെന്റർ ജീവനക്കാരായി എത്തുന്നത് ധന്യ, റിയാസ്, വിനയ്, അഖിൽ, റോൻസോൺ എന്നിവർ ആണ്. ഉപഭോക്താക്കൾ ആയി എത്തുന്നത് സൂരജ്, ദിൽഷ, ലക്ഷ്മി പ്രിയ, ബ്ലേസ്‌ലി ആണ്.

ലക്ഷ്മി പ്രിയ കാൾ ചെയ്തപ്പോൾ കാൾ എടുക്കാൻ തീരുമാനിച്ചത് റിയാസ് ആയിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ റിയാസ് വന്ന ദിവസം മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ എടുത്തുകാട്ടിയാണ് ലക്ഷ്മി പ്രിയ സംസാരിച്ചത്. എന്നാൽ പലതരത്തിൽ ഉള്ള വാക്ക് വാദങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ലക്ഷ്മി പ്രിയക്ക് മുന്നിൽ റിയാസ് വളരെ കൂൾ ആയി നിൽക്കുക ആയിരുന്നു.

ഇതോടെ ക്ഷമ കേട്ട ലക്ഷ്മി പ്രിയ കാൾ കട്ട് ചെയ്യുകയും ടാസ്കിൽ തോൽക്കുകയും ചെയ്തു. വന്നപ്പോൾ മുതൽ കുല സ്ത്രീ എന്ന് വിളിച്ചുകൊണ്ടു ആയിരുന്നു റിയാസ് ലക്ഷ്മി പ്രിയയെ അഭിസംബോധന ചെയ്തത്. എന്നാൽ കുല സ്ത്രീ എന്നാൽ എന്താണ് എന്ന നിനക്ക് അറിയാമോ എന്നും നാരീ പൂജ വരെ നടത്തിയിട്ടുള്ള നാടാണ് ഇന്ത്യ എന്നും ആയിരുന്നു ലക്ഷ്മി പ്രിയ പറയുന്നത്.

താങ്കൾ ഒരു വിഡ്ഢി ആയതുകൊണ്ട് ഇതൊന്നും അറിയാൻ വഴിയില്ല എന്നും കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം എന്നും തനിക്ക് പത്ത് പൈസയുടെ വിവരം ഉണ്ടോ റിയാസ് എന്നും ശക്തരായ ഒട്ടേറെ സ്ത്രീകൾ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട്. തങ്ങളുടെ അമ്മയടക്കം ഉള്ള ആളുകൾ കുല സ്ത്രീകൾ ആണെന്നും റിയാസിന് ഫെമിനിസത്തിന്റെ യഥാർത്ഥ അറിയില്ല എന്നും ലക്ഷ്മി പ്രിയ പറയുന്നു.

താങ്കൾക്ക് പിരീഡ്‌സ് ഉണ്ടോ എന്നും പ്രസവിച്ചിട്ടുണ്ടോ എന്നും നീ വെറും ഏഴാം കൂലിയാണ് എന്നും മൊട്ടയടിച്ച് കുറെ ലിഫ്റ്റിക്കും തേച്ച് പ്രസംഗിച്ച് നടക്കുന്ന അൽപ്പ വസ്ത്ര ധാരികൾ മാത്രമല്ല സ്ത്രീത്വം എന്ന് ലക്ഷ്മി പ്രിയ ആഞ്ഞടിച്ചു. എന്നാൽ ടാസ്ക് കഴിഞ്ഞതോടെ തന്റെ അമ്മയുടെ പേര് അനാവശ്യമായി ടാസ്കിലേക്ക് ഉപയോഗിച്ചുവെന്നും നീ പോ തള്ളെ എന്ന് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തു..

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago