പതിനേഴു ആളുകളുമായി തുടങ്ങിയ ബിഗ് ബോസ് സീസൺ ഫോർ മലയാളം ഇപ്പോൾ ശക്തമായി തന്നെ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ പത്താം ആഴ്ചയിലേക്ക് എത്തുമ്പോൾ ഉള്ളത് പത്ത് ആളുകൾ മാത്രമാണ്.
കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിൽ നിന്നും കയ്യാങ്കളി ഉണ്ടാകുകയും ഏറ്റവും ശക്തനായ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ നിന്നും ഔട്ട് ആകുകയും ചെയ്തിരുന്നു. സഹ മൽസരാർത്ഥിയായ റിയാസ് സലീമിനെ പ്രതിരോധിക്കുന്നതിന് ഇടയിൽ റോബിൻ റിയാസിന്റെ മുഖത്തേക്ക് അടിക്കുന്നത്.
തുടർന്ന് അവസാന വാണിംഗ് കഴിഞ്ഞ റോബിനോട് ബാഗ് പാക്ക് ചെയ്തു ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വരാൻ ബിഗ് ബോസ് ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ വീട്ടിൽ നിന്നും പുറത്തേക്കു വന്ന റോബിൻ ഇപ്പോൾ ഉള്ളത് സീക്രെട്ട് റൂമിൽ ആണ്.
അതെ സമയം കഴിഞ്ഞ കുറച്ചു ആഴ്ചകൾ ആയി ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തലപര്യമില്ല എന്ന് കൺഫെഷൻ റൂമിൽ എത്തി ബിഗ് ബോസ്സിനോട് പറയുന്ന ആൾ ആണ് ജാസ്മിൻ. ഒരേ സമയം ഇരട്ട നിലപാടുകൾ എടുക്കുന്ന വ്യക്തിയായി ജാസ്മിൻ മാറിയിരുന്നു.
പലപ്പോഴും സ്വന്തം നിലപാടുകൾ ഇല്ലാതെ ജാസ്മിൻ കളിക്കുന്നത് റിയാസിന്റെയോ അല്ലെങ്കിൽ റോൻസന്റെയോ അടക്കമുള്ള വാക്കുകൾ കേട്ടുകൊണ്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് മാനസികവും ശാരീരികവുമായി ബിഗ് ബോസ് വീട്ടിൽ നില്ക്കാൻ കഴിയുന്നില്ല എന്നും തനിക്ക് വീട്ടിലേക്ക് പോകണം എന്നുള്ള ആവശ്യവുമായി ജാസ്മിൻ എത്തിയത്.
നേരെത്തെ ഇങ്ങനെ പലതവണ ബിഗ് ബോസിന് മുന്നിൽ എത്തിയ ആൾ ആണ് ജാസ്മിൻ. എന്നാൽ അപ്പോഴെല്ലാം ബിഗ് ബോസ് ജാസ്മിനെ ആശ്വസിപ്പിച്ചു വിടുന്ന കാഴ്ചയാണെങ്കിൽ ഇന്നലെ കാണിച്ച പ്രൊമോയിൽ കൂടി മനസിലാക്കുന്നത് റോബിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ നിന്നും ജാസ്മിനും പുറത്തേക്കു എന്നുള്ളതാണ്.
നിൽക്കാൻ തലപര്യമില്ല എങ്കിൽ ബാഗ് പാക്ക് ചെയ്തു പുറത്തേക്ക് വരാം എന്നും തുടർന്ന് ബാഗ് പാക്ക് ചെയ്ത് പുറത്തേക്കു പോകുന്ന ജാസ്മിനും കണ്ണുകൾ നിറയുന്ന റിയാസും ആണ് പ്രൊമോയിൽ കാണിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…