വിവാദങ്ങളും വിമർശനങ്ങളും ഉണ്ടാക്കി റേറ്റിങ്ങിൽ മുന്നോട്ട് പോകുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ. ആദ്യം മുതൽ തന്നെ ബിഗ് ബോസ് ഹൗസിൽ ശക്തമായ മത്സരം കാഴ്ച വെച്ച താരമാണ് ഡോക്ടർ കൂടിയായ റോബിൻ.
കൃത്യമായ ഗെയിം പ്ലാനിൽ കളിക്കുന്ന റോബിൻ പറയുന്നത് പോലെ ആയിരുന്നു ബിഗ് ബോസ് ഹൗസിനു പുറത്തു നടക്കുന്ന സംഭവ വികാസങ്ങളും. കഴിഞ്ഞ വാരം ബിഗ് ബോസ്സിൽ നിന്നും സുചിത്ര പുറത്തേക്കു പോകും എന്ന് റോബിൻ പ്രവചിച്ചപ്പോൾ തന്നെ ആ വാരം സുചിത്ര പുറത്തേക്കു പോയി.
എന്നാൽ ഏത് ഗെയിം ആയാലും ഒരാളെ പ്രൊവോക്ക് ചെയ്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നുള്ളതിന് തെളിവ് തന്നെയാണ് റോബിൻ. ബിഗ് ബോസ്സിൽ ശക്തമായ എതിരാളികൾ ആയി ജാസ്മിനും റോബിനും മുന്നേറുക ആയിരുന്നു എങ്കിൽ കൂടിയും ഇടയിൽ ജാസ്മിനിൽ നിന്നും ഉള്ള ശക്തമായ നേട്ടങ്ങൾ പോരാത്ത സമയത്തിൽ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി ആയി റിയാസ് സലിം എത്തുന്നത്.
റോബിനെ തറപറ്റിക്കും എന്നുള്ള നോട്ടത്തിൽ ആയിരുന്നു റിയാസ് എത്തിയത് എങ്കിൽ കൂടിയും റിയാസ് എത്തിയതോടെ ബിഗ് ബോസ് വീട്ടിൽ റോബിന് കൂടുതൽ സ്ക്രീൻ സ്‌പെയ്‌സ് ലഭിക്കുക ആയിരുന്നു. ഇപ്പോൾ ബിഗ് ബോസ് സീസണിൽ പത്താം വാരത്തിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ നടന്നത്.
വീക്കിലി ടാസ്കിൽ രാജകൊട്ടാരം മത്സരത്തിൽ റിയാസ് ആയിരുന്നു ആദ്യ രാജാവ് ആയി എത്തിയത്. രാജാവിൽ നിന്നും മാലയും ആഭരണങ്ങളും വടിയും എല്ലാം ആരെങ്കിലും സ്വന്തം ആക്കിയാൽ അവർ അടുത്ത രാജാവ് ആയി മാറുന്നത് ആണ് ഗെയിം. അതിൽ ഏറ്റവും ശക്തമായ ഭരണം നടത്തുന്നവർ ആയിരിക്കും വീക്കിലി ടാസ്കിൽ വിജയിക്കുന്നത്.
ആദ്യം തന്നെ റിയാസിൽ നിന്നും റോബിൻ മാല തട്ടിയെടുക്കുന്നതോടെ ആണ് ബിഗ് ബോസ് വീട്ടിൽ കയ്യാങ്കളികൾ തുടങ്ങുന്നത്. മാല തിരിച്ചു വാങ്ങാൻ റോബിന്റെ കയ്യിൽ കയറി പിടിക്കുകയും എന്നാൽ പ്രതിരോധിക്കുന്നതിന് ഇടയിൽ റിയാസിന്റെ മുഖത്ത് റോബിൻ അടിക്കുന്നതോടെ ബിഗ് ബോസ്സിൽ നിന്നും റോബിനെ ബിഗ് ബോസ് പുറത്താക്കുക ആയിരുന്നു.
ഇപ്പോൾ സ്ക്രീറ്റ് റൂമിൽ ഉള്ള റോബിൻ എപ്പോൾ തിരിച്ചു വരും എന്നുള്ള കാത്തിരിപ്പിൽ ആണ് ബിഗ് ബോസ് റോബിൻ ആരാധകർ. എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിലേക്ക് റോബിൻ തിരിച്ചു വരും എന്നുള്ള സൂചനകൾ നൽകുന്ന വീഡിയോ ആണ് ഏഷ്യാനെറ്റ് പുറത്തു വിട്ടത്.
വീക്കിലി ടാസ്കിന്റെ വീഡിയോ കാണിക്കുന്നതിന്റെ ഇടയിൽ ആണ് റോബിന്റെ മാസ്സ് എൻട്രിയും അതിനൊപ്പം താങ്ക് യു ബിഗ് ബോസ് എന്ന് റോബിൻ പറയുന്നതും കാണാം. അതെ സമയം ബിഗ് ബോസ്സിൽ നിന്നും റോബിനെ പുറത്താക്കിയാൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിരാഹാരം കിടക്കാൻ ആണ് റോബിൻ ആരാധകരുടെ തീരുമാനം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…