Categories: Big Boss Malayalam

രജിത് കുമാറിന്റെ സ്ട്രാറ്റജിയുമായി ലക്ഷ്മി പ്രിയ; ചതിക്കുഴികളിൽ വീണു പാവ ടാസ്ക്..!!

big boss season 4 malayalam കഴിഞ്ഞ വർഷത്തിനേക്കാൾ ചില വ്യത്യാസങ്ങളുമായി ആണ് ഇത്തവണ ബിഗ് ബോസ് സീസൺ നാലാം ഭാഗം മലയാളത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം 14 മത്സരാർത്ഥികൾ ആയിരുന്നു എങ്കിൽ ഇത്തവണ പതിനേഴ് പേരാണ് ആദ്യം മുതൽ തന്നെ മത്സരത്തിൽ ഉള്ളത്. ശക്തമായ ഗെയിം കളിക്കാൻ കഴിവുള്ള ആളുകൾ തന്നെയാണ് ഇത്തവണ ബിഗ് ബോസ് മത്സരത്തിന് എത്തിയിരിക്കുന്നത്.

സീരിയൽ താരം നവീൻ അറക്കൽ, മോഡലും നടിയുമായ ജാനകി സുധീർ, നാടക വേദിയിൽ കൂടി സിനിമയിൽ എത്തിയ ലക്ഷ്മി പ്രിയ, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ഡോ. റോബിൻ രാധാകൃഷ്ണൻ, നടി ധന്യ മേരി വര്ഗീസ്, അവതാരക ശാലിനി നായർ, ജിം ട്രെയിനീ ജാസ്മിൻ എം മൂസ, വെബ് സീരീസ് താരം അഖിൽ ബി എസ് നായർ, മിസ് കേരള 2021 ഫൈനലിസ്റ്റ് നിമിഷ, ഫോട്രോഗ്രാഫർ ഡെയിസി ഡേവിഡ്, ടെലിവിഷൻ താരവും മോഡലുമായ റോൻസോൺ വിൻസെന്റ്, മജീഷ്യൻ അശ്വിൻ വിജയ്, അമേരിക്കൻ മലയാളി അപർണ്ണ മൾബറി, നടൻ സൂരജ് തലേക്കാട്, ഗായകനും സംഗീത സംവിധായകനുമായ ബ്ലേസ്‌ലി, നർത്തകിയും നടിയുമായ ദിൽഷാ പ്രസന്നൻ, സീരിയൽ നടി സുചിത്ര നായർ. എന്നിവരാണ് ഇത്തവണ മത്സരത്തിന് ഉള്ളത്.

എല്ലാ വർഷവും പോലെ ഇത്തവണയും മത്സരം നടക്കുന്നത് ചില ടാസ്കുകളിൽ കൂടി തന്നെയാണ്. പാവയാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ താരമായി നിൽക്കുന്നത്. പാവകൾ കൈവശം ഉള്ളവർക്ക് പ്രത്യേക അധികാരം ലഭിക്കുന്നതാണ് ടാസ്ക്. മത്സരം തുടങ്ങുമ്പോൾ ആരുടെ കയ്യിൽ ആണ് പാവ ഉള്ളത് എന്നുള്ളതിൽ പ്രസക്തി ഇല്ല. മറിച്ച് ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും ആരാണ് പാവകൾ കൈവിക്കുന്നത് എന്ന് നോക്കി ആണ് പാവയുടെ അധികാരികളെ തീരുമാനിക്കുന്നത്. അത്തരത്തിൽ പാവകൾ കൈവശം ഉള്ളവരിൽ നിന്നും എന്ത് തന്ത്രങ്ങൾ കാട്ടി ആയാലും പാവകൾ മറ്റുള്ളവർക്ക് കൈക്കലാക്കാൻ കഴിയും.

അത്തരത്തിൽ ചതിക്കുഴിയിൽ കൂടി ആണ് റോബിൻ രാധാകൃഷ്ണൻ നിമിഷയിൽ നിന്നും പാവ നേടി എടുക്കുന്നത്. കൈക്കു വേദനയുള്ള നിമിഷക്ക് അടുക്കളയിൽ ജോലി ചെയ്യാൻ കഴിയാതെ വരുന്നതോടെ ജോലി ചെയ്യുമ്പോൾ മാത്രം റോബിൻ പാവ കയ്യിൽ വെക്കാമെന്നു പറയുകയും തുടർന്ന് പാവ കയ്യിൽ കിട്ടിക്കഴിയുമ്പോൾ ഇത് ഗെയിം ആണെന്ന് റോബിൻ പ്രഖ്യാപിക്കുകയും ആണ്. ഇതുകാണുന്ന ലക്ഷ്മി പ്രിയ പറയുന്നത് ആരെയും അമിതമായി വിശ്വസിക്കാൻ പാടില്ലേ എന്നാണ്.

അതുപോലെ ഭക്ഷണം കഴിക്കാൻ ആയി അകത്തു കടക്കണം എന്ന് പറഞ്ഞുകൊണ്ട് പറഞ്ഞ ഡെയിസിക്കു വേണ്ടി ബ്ലേസ്‌ലി പാവ നൽകുകയും അകത്തുകയറിയ ഡെയ്‌സി തിരിച്ചു പോകാതെ ബ്ലേസ്‌ലിയെ ചതിക്കുന്നതും കാണാം. എല്ലാവരും ജയിക്കാൻ വേണ്ടി ആണ് വരുന്നത് താനും അത് തന്നെ ആണ് ചെയ്യുന്നത് എന്ന് ഡെയ്‌സി പറയുന്നു. എന്നാൽ ഇത് കാണുമ്പോൾ സങ്കടം തോന്നുന്ന റോൻസോൺ വിൻസെന്റ് തന്റെ പാവ ബ്ലേസ്‌ലിക്ക് കൈമാറി പുറത്തു വരുന്നതും കാണാം.

കാണാൻ ഇരിക്കുന്ന ചതിക്കുഴികളുടെ തുടക്കം മാത്രമാണ് ഇതെങ്കിലും കൂടിയും. ഒന്നും അറിയാതെ ആളെ പോലെ ഒറ്റക്കിരുന്നു സംസാരിക്കുന്ന ലക്ഷ്മി പ്രിയയെ കാണാൻ കഴിയുന്നുണ്ട് പലപ്പോഴും. സീനിയർ എന്ന തരത്തിൽ കാണിക്കുന്ന ആജ്ഞാപനങ്ങൾ വരും ദിവസങ്ങളിൽ ലക്ഷ്മി പ്രിയക്ക് മുകളിൽ പൊട്ടിത്തെറികളും കാണാൻ കഴിയും.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago