മുസ്ലിം ആണെങ്കിലും 8 ക്ലാസ് മുതൽ അമ്പലത്തിൽ പോകും; പൂജാരിയുമായി പ്രേമത്തിലായി; അയാളെ ഉപേക്ഷിക്കാനുള്ള വിചിത്രമായ കാരണം പറഞ്ഞ് ലക്ഷ്മി പ്രിയ..!!

അഭിനേതാവ് എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ താരം ആണ് ലക്ഷ്മി പ്രിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരമ്പരകളിലും സജീവമായി നിൽക്കുന്ന താരം ആണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് സീസൺ 4 മലയാളത്തിൽ മത്സരരാർത്ഥി ആയി എത്തുകയും ചെയ്തിരുന്നു താരം.

ഇപ്പോൾ തന്റെ മത മാറ്റത്തിനെ കുറിച്ചും അതോടൊപ്പം ആദ്യ പ്രണയത്തിന്റെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ. ഒരു മുസ്ലിം കുടുംബത്തിൽ ആയിരുന്നു തന്റെ ജനനം എങ്കിൽ കൂടിയും തനിക്ക് ആദ്യ കാലങ്ങൾ മുതൽ തന്നെ ഹിന്ദു ആചാരങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് ലക്ഷ്മി പ്രിയ പറയുന്നു.

അങ്ങനെ ആണ് അമ്പലത്തിലെ പൂജാരിയെ തന്നെ പ്രേമിക്കുന്നത് എന്നും ലക്ഷ്മി പറയുന്നു. മത സൗഹാർദമുള്ള നാട് ആയിരുന്നു ഞങ്ങളുടേത്. അവിടെ എല്ലാവര്ക്കും അമ്പലത്തിൽ എല്ലാം പോകാൻ കഴിയും. അങ്ങനെ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്പലത്തിൽ പോകാൻ തുടങ്ങിയത്.

അവിടെവെച്ച് തന്റെ ആദ്യ പ്രണയം ഉണ്ടാകുന്നത്. അയാളെ അവിടെ വെച്ചാണ് കാണുന്നത്. അമ്പലത്തിൽ പൂജാരി ആയിരുന്നു. എന്നും അമ്പലത്തിൽ പോയി. പരസ്പരം പ്രണയത്തിൽ ആയി. ഒരിക്കൽ ഞാൻ നടന്ന് വരുമ്പോൾ അദ്ദേഹം സൈക്കിളും തള്ളിക്കൊണ്ട് പോകുന്നു. കൂടെ ഒരു ചേട്ടനും ഉണ്ട്. ഞാൻ പുറകിൽ നിന്ന് അദ്ദേഹത്തെ വിലിച്ചു.

അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. പിന്നാലെ ഓടി വിളിച്ചുവെങ്കിലും സൈക്കിൾ നിർത്താതെ അവരങ്ങ് പോയി. അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാൻ ഉറപ്പിച്ചു. എന്റെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ അപ്പച്ചിയോട് തുറന്ന് പറയും. അങ്ങനെ ഈ പ്രണയവും പറഞ്ഞിരുന്നു.

വീട്ടിൽ മതം വലിയ പ്രശ്നം ഒന്നും അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയിൽ മുന്നോട്ട് പോയി. അദ്ദേഹത്തിന് ഒരു സൈക്കിൾ ഉണ്ടായിരുന്നു. ആ സൈക്കിളും തള്ളി അദ്ദേഹവും കൂടെ ഞാനും ഒരുപാട് നടന്നിട്ടുണ്ട്. എന്നാൽ പിന്നീട് ആണ് അദ്ദേഹം പറയുന്നത് അത് അദ്ദേഹത്തിന്റെ സ്വന്തം ചേട്ടനായിരുന്നു.

ബ്രഹ്മണാനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തിൽ പറഞ്ഞിട്ടില്ല അതുകൊണ്ടാണ് അന്ന് കേൾക്കാത്ത ഭാവം പോയത് എന്ന്. പക്ഷെ അതൊന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. പ്രണയം വേണ്ട എന്ന് ഞാൻ കട്ടായം പറഞ്ഞു.

അദ്ദേഹം പിന്നീട് താടിയും മുടിയുമൊക്കെ നീട്ടി എന്നെ വിശ്വസിപ്പിയ്ക്കാൻ ഒരുപാട് നടന്നിരുന്നു. അപ്പച്ചിയോട് എല്ലാം വന്ന് സംസാരിച്ചു. പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. ഇപ്പോൾ അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago