മോഹൻലാലിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഇതത്ര നല്ല സമയം അല്ലെന്ന് പറയേണ്ടി വരും കാരണം ആറാട്ട് ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വന്നപ്പോൾ തീപാറുന്ന കളക്ഷൻ റിപ്പോർട്ട് ആണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം നേടിക്കൊണ്ടിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്തു അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ആണ് ഭീഷ്മ പർവ്വം.
മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ റെക്കോർഡ് ആണ് ഉണ്ടാക്കുന്നത്. ഷൈൻ ടോം ചാക്കോ , സൗബിൻ ഷാഹിർ , ശ്രിന്ദ, ശ്രീനാഥ് ഭാസി, വീണ നന്ദകുമാർ, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. മമ്മൂട്ടി ഇപ്പോൾ ബോക്സ് ഓഫീസിൽ പുത്തൻ ചരിത്രം കുറിച്ചതിനെ കുറിച്ചുള്ള റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
നാലു ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഡിസ്ട്രിബൂഷൻ ഷെയർ നേടി കഴിഞ്ഞതായി തീയറ്റർ സംഘടനകളുടെ പ്രസിണ്ടന്റ് കൂടിയായ വിജയ കുമാർ പറയുന്നു. മലയാള സിനിമയിൽ ഇതുവരെയുള്ള റെക്കോർഡുകൾ എല്ലാം മമ്മൂട്ടി മറികടന്നു എന്ന് വിജയകുമാർ പറയുന്നു.
23 കോടിക്ക് മുകളിൽ ആണ് ഭീഷ്മ പർവ്വം നാല് ദിവസങ്ങൾ കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയത്. മോഹൻലാൽ ചിത്രം ലൂസിഫർ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ നാലു ദിവസ ബോക്സ് ഓഫീസ് കളക്ഷൻ. 22 . 05 കോടിയാണ് ലൂസിഫർ നേടിയത്. 406 സ്‌ക്രീനിൽ ആയി 1775 ഷോകൾ ആയിരുന്നു ഭീഷ്മ റിലീസ് ദിവസം കളിച്ചത്.
മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നു ചിത്രങ്ങളിൽ ഒന്നായിരുന്നു ഭീഷ്മ പർവ്വം. ഒടിയൻ ഏഴ് കോടി പത്ത് ലക്ഷം നേടി ഒന്നാം സ്ഥാനത്തിൽ ഉള്ളപ്പോൾ രണ്ടാം സ്ഥാനത്തിൽ ഉള്ളത് അമ്പത് ശതമാനം ഒക്കുപേൻസിയിൽ റിലീസ് ചെയ്ത മരക്കാർ ആയിരുന്നു. ആറ് കോടി ഇരുപത്തിയേഴ് ലക്ഷം നേടി രണ്ടാം സ്ഥാനത്തിൽ ഉള്ളപ്പോൾ മൂനാം സ്ഥാനത്തിൽ ആണ് ഭീഷ്മ പർവ്വം ഉള്ളത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…