താൻ അനുഷ്‌കക്ക് മുന്നിൽ വീണുപോയിരുന്നു; വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു; ഉണ്ണി മുകുന്ദൻ..!!

ആദ്യ സിനിമകളിൽ ഒന്നും വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും മല്ലു സിങ് എന്ന ചിത്രത്തിൽ കൂടിയാണ് ഉണ്ണി മുകുന്ദൻ എന്ന താരം മലയാളത്തിലെ പ്രിയ നടൻ ആയി മാറുന്നത്. തുടർന്ന് ഇങ്ങോട്ട് സഹ നടനും നായകനും വില്ലനും ഒക്കെയായി ഉണ്ണി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആയിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറെ ആരാധകർ ഉള്ള താരം ആണ് അനുഷ്ക ഷെട്ടി. തെലുങ്കിൽ ബാഹുബലിയിൽ കൂടി വമ്പൻ ശ്രദ്ധ നേടിയ താരം തുടർന്ന് ഉണ്ണി മുകുന്ദന്റെ നായികയായി ബാഗമതി എന്ന ചിത്രത്തിൽ എത്തിയിരുന്നു.

അനുഷ്‌കയ്ക്ക് ഒപ്പം വളർന്ന താരമായിരുന്നു എങ്കിൽ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ ഒരു ചോദ്യത്തിന് മറുപടി ആയി ആണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്.

‘സ്റ്റാർഡം ആസ്വദിക്കുന്ന നടിയാണ് അനുഷ്‌ക. ബാഗമതി ആദ്യം എനിക്കൊരു കോമേഷ്യല്‍ സിനിമ ആയിരുന്നു. പിന്നെ അനുഷ്‌ക ഷെട്ടി എന്ന നടി ബാഹുബലി‌യൊക്കെ കഴിഞ്ഞ് അഭിനയിക്കുന്ന സിനിമ ആണെന്നുള്ളത് കൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു. പുരുഷ സ്ത്രീ ഭേദമന്യേ ഞാന്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്‌കയില്‍ വീണ് പോയി. കുറച്ച് പ്രായം കൂടി പോയി. പ്രായം ഒരു വിഷയമല്ല. എന്നാല്‍ അവരൊരു സൂപ്പര്‍ നായികയാണ്. ഞാനും അതുപോലൊരു ലെവലില്‍ ആയിരുന്നെങ്കില്‍ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു.

അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. കെട്ടുകയാണെങ്കില്‍ അനുഷ്‌കയെ പോലെ ഒരാളെ കെട്ടണമെന്ന് ഉണ്ണി നേരത്തെ പറഞ്ഞത് അത് കൊണ്ടാണോ എന്ന് അവതാരകന്റെ ചോദ്യത്തിന് അതേ എന്ന് പറയുകയാണ് താരം. സിനിമയിലെ സ്‌പോട്ട് ബോയി മുതല്‍ സംവിധായകന്മാരെയും നടന്മാരെയുമെല്ലാം ഒരുപോലെയാണ് അനുഷ്‌ക കാണുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ ആദ്യത്തെ ഒരാഴ്ച കഴിയുമ്പോള്‍ എല്ലാവരും തിരക്കുകളിലേക്ക് പോകും. പിന്നെ സംവിധായകനോ മറ്റ് വേണ്ടപ്പെട്ടവരോട് മാത്രമേ സംസാരിക്കൂ. എന്നാല്‍ പത്ത് മാസത്തോളം ബാഗമതിയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു.

ഇത്രയും കാലം ഒരാള്‍ക്ക് അതുപോലെ അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു. സ്വഭാവത്തില്‍ കള്ളത്തരമുണ്ടെങ്കില്‍ അത് ഒരാഴ്ച കൊണ്ട് പൊളിഞ്ഞ് വീഴും. സ്ത്രീ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. മറ്റ് പലര്‍ക്കും കണ്ട് പഠിക്കാവുന്ന റഫറന്‍സാണ് അനുഷ്‌കയെന്നും ഉണ്ണി പറയുന്നു.

നേരത്തെ ബാഹുബലിയിൽ കൂടെ അഭിനയിച്ച പ്രഭാസും അനുഷ്കയും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നും വിവാഹിതർ ആകുമെന്നുമൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ ഗോസ്സിപ് കോളങ്ങളിൽ മാത്രം ഒതുങ്ങി. അനുഷ്കക്ക് ഇപ്പോൾ 38 വയസ്സായി. എന്നാൽ ഉണ്ണി മുകുന്ദന് ഇപ്പോൾ 32 വയസ്സ് മാത്രം ആണ് ഉള്ളത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago