Categories: Entertainment

ബിഗ് ബോസ് താരം അനൂപിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഫോട്ടോസും വിഡിയോയും കാണാം..!!

ബിഗ് ബോസ് സീസൺ 3 വിജയി ആരെണെന്നുള്ള പ്രഖ്യാപനം ഒന്നും ഇതുവരെ എത്തിയില്ല എങ്കിൽ കൂടിയും അവസാന 8 ൽ എത്തിയ താരം ആണ് സീത കല്യാണം എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ അനൂപ് കൃഷ്ണൻ.

ബിഗ് ബോസ് ഈ സീസണിൽ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥി ആയിരുന്ന അനൂപ് പലപ്പോഴും തന്റെ പ്രണയത്തെ കുറിച്ച് ബിഗ് ബോസ് വീട്ടിൽ പറയുമായിരുന്നു. അനൂപിന്റെ ജന്മദിനത്തിൽ കാമുകി അയച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അനൂപ് തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.

കൂടാതെ ബിഗ് ബോസ് താരം ആര്യ ആശംസകൾ നേർന്ന് എത്തിയിരുന്നു. പട്ടാമ്പി സ്വാദേശിയായ അനൂപ് സ്റ്റേജ് ഷോകളിൽ കൂടിയും അവതാരകനായും ഒക്കെ എത്തിയത് ശേഷം ആയിരുന്നു സീരിയൽ രംഗത്തേക്ക് വരുന്നത്. വീട്ടമ്മാർക്ക് ഏറെ ഇഷ്ടമുള്ള അനൂപ് ബിഗ് ബോസ് വീട്ടിലെ ജനുവിൻ മത്സരാർഥികളിൽ ഒരാൾ കൂടി ആണ്.

താൻ പ്രണയത്തിൽ ആണെന്നും അതുപോലെ തന്റെ ഏറ്റവും വലിയ ആഗ്രഹം സഹോദരിയുടെ വിവാഹം ആണെന്നും ഒക്കെ അനൂപ് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പറഞ്ഞിട്ടുണ്ട്. അനൂപിന്റെ പ്രണയിനിയെ ആരാധകർ തേടിത്തുടങ്ങിയത് അനൂപിന്റെ പിറന്നാളിന് ആശംസകൾ എത്തിയതോടെ ആയിരുന്നു. ഈ വീഡിയോയുടെ അവസാനം അനൂപിന്റെ പ്രണയിനി നൽകുന്ന ഒരു സന്ദേശവും ഉൾപ്പെടുത്തിയിരുന്നു.

ഈ വീഡിയോ റിലീസ് ചെയ്‌തത് മുതലുള്ള ആരാധകരുടെ സംശയമാണ് ആരാണ് അനൂപിന്റെ പ്രണയിനി എന്ന്. ഇഷ എന്ന പേരല്ലാതെ മറ്റൊന്നും താരം അന്ന് വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ രംഗത്ത് നിന്നുമുള്ള ആരെങ്കിലുമാണോ അനൂപിന്റെ കാമുകി എന്ന സംശയവും ഇതിനിടെ ഉയർന്നു. ഐശ്വര്യ എന്നാണ് പ്രണയിനിയുടെ പേരെന്നും തിരുവനന്തപുരത്ത് വച്ചാണ് പ്രണയം ആരംഭിച്ചതെന്നും അനൂപ് ബിഗ് ബോസിൽ തന്നെ പറഞ്ഞിരുന്നു.

ഐശ്വര്യ സീരിയൽ മേഖലയിൽ നിന്നുമുള്ള ആളല്ല എന്നും ഡോക്ടറാണെന്നും അനൂപ് അന്ന് വെളിപ്പെടുത്തി. ഒരു ബന്ധുവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അവിടെ ജൂനിയർ ഡോക്ടറായിരുന്നു ഇഷ. തുടർന്ന് പ്രണയവും ഇപ്പോൾ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago