Categories: EntertainmentGossips

അവതാരക മാത്രമായിട്ടും ലക്ഷ്മി നക്ഷത്രക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു; ആരാധകർക്ക് ആദ്യം അമ്പരപ്പും തുടർന്ന് ആശംസാ പ്രവാഹവും; സംഭവം ഇതാണ്..!!

ടെലിവിഷൻ ഷോകൾ കാണുന്ന പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖം ആണ് ലക്ഷ്മി നക്ഷത്രയുടേത്. റേഡിയോ ജോക്കി ആയി ആണ് താരം തന്റെ കരിയർ തുടങ്ങുന്നത് എങ്കിൽ കൂടിയും ഇന്ന് ലക്ഷ്മി അറിയപ്പെടുന്ന ടെലിവിഷൻ അവതാരകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ടമാർ പടാർ, സ്റ്റാർ മാജിക് തുടങ്ങിയ ഷോകളിൽ അവതാരക ആയി എത്തിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത് എന്ന് വേണം പറയാൻ.

ഇതിനൊക്കെ ഒപ്പം തന്നെ അവതാരക ആയും പാട്ടുകാരിയുമായി എല്ലാം സ്റ്റേജ് ഷോകളിൽ തിളങ്ങി നിൽക്കുന്നുമുണ്ട് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഷോക്ക് ഇത്രയേറെ ജനശ്രദ്ധ ലഭിക്കുമ്പോൾ അതിനൊപ്പം തന്നെ ആ ഷോക്ക് എല്ലാം എല്ലാം ആയി നിൽക്കുന്നത് ലക്ഷ്മിയുടെ അവതരണ ശൈലി കൂടിയാണ് എന്ന് വേണമെങ്കിൽ പറയാൻ കഴിയും.

അവതാരക ആയി ശ്രദ്ധ നേടുന്നതിനൊപ്പം സ്വന്തമായി യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ആൾ കൂടി ആണ് ലക്ഷ്മി നക്ഷത്ര. തന്റെ ഒരു വിശേഷങ്ങൾ ഒന്ന് വിടാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ആൾ കൂടിയാണ് ലക്ഷ്മി എന്ന് പറയുമ്പോൾ തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ വലിയ സന്തോഷം താരം പങ്കുവെക്കുകയാണ്.

താൻ ഏറെ കാലമായി കൊതിച്ച സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷത്തിൽ ആണ് ലക്ഷ്മി നക്ഷത്ര. കുട്ടിക്കാലം മുതൽ ഉള്ളത് ആഗ്രഹം ആയിരുന്നു ഇത്തരത്തിൽ ഉള്ള ഒരു വണ്ടി വാങ്ങുക എന്നുള്ളതിന് ലക്ഷ്മി പറയുന്നു. അമ്പത്തിയൊന്ന് ലക്ഷം വില വരുന്ന ബി എം ഡബ്ള്യു 3 സീരീസ് ആണ് താരം സ്വന്തമാക്കിയത്. ബി എം ഡബ്ള്യു ത്രീ സീരീസ് 330 എം എം സ്പോർട്സ് ആണ് താരം സ്വന്തമാക്കിയത്. വാഹനം വാങ്ങിയ ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും! എന്നാൽ അത് ജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായിത്തീരുന്നു! നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ കൺമുന്നിൽ നിറവേറുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല, നിങ്ങൾക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ. അവരുടെ സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ഇതാ! സ്വപ്നം കാണാൻ കരുത്തുള്ള എല്ലാവർക്കും ഇതാ! എന്റെ പ്രിയപ്പെട്ട സിനിമയിൽ കറുത്ത #BMW കണ്ടപ്പോൾ ഞാൻ കുട്ടിയായിരുന്നു.

വലുതാകുമ്പോൾ അങ്ങനെ ഒന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞാൻ വളർന്നു, ഇപ്പോഴും എന്റെ ഹൃദയത്തിന്റെ പിൻഭാഗത്ത് ആ സ്വപ്നം ഉണ്ടായിരുന്നു. സമയം പറന്നു, സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി, ആളുകൾ ആളുകളിലേക്ക്, സ്ഥലങ്ങളിലേക്ക് സ്ഥലങ്ങളിലേക്ക്. അപ്പോഴും ആ സ്വപ്നം അസ്തമിച്ചു.

പക്ഷെ ഞാൻ പഠിച്ചത്, നിങ്ങളുടെ കഠിനാധ്വാനത്തിന് ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയും. എന്റെ കണ്ണുകൾക്ക് മുന്നിൽ, എന്റെ സ്വപ്നം ജീവിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ!

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago