തർക്കങ്ങൾ തീർന്നു; നവകേരളത്തിനായി അമ്മയുടെ താരനിശ അബുദാബിയിൽ നടക്കും..!!

കൊച്ചി; പ്രതിഷേധങ്ങൾക്കും പ്രതിബന്ധങ്ങൾക്കും അവസാനം, തർക്കങ്ങൾ പരിഹരിച്ചു നവകേരള ശൃഷ്ടിക്കായി മലയാള സിനിമയിലെ താരങ്ങളുടെ സംഘടനായായ അമ്മ നടത്തുന്ന സ്റ്റേജ് ഷോ അടുത്ത മാസം 7ന് അബുദാബിയിൽ നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടനയുമായി നിലനിന്നിരുന്ന തർക്കങ്ങൾ ഒത്ത് തീർപ്പിൽ ആയതോടെയാണ് താരനിശ നടക്കുന്ന കാര്യം ഉറപ്പായത്.

ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചത്. താരങ്ങൾ താരനിശയ്ക്കും അതിന്‍റെ പരിശീലനത്തിനും പോയാൽ ഷൂട്ടിംഗ് ഷെഡ്യൂളുകൾ നീളുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. വേണ്ടത്ര ചർച്ച നടത്താതെ ‘അമ്മ’യ്ക്ക് അന്തിമതീരുമാനമെടുക്കാനാകില്ലെന്നും പ്രൊഡ്യൂസേഴ്സ്  അസോസിയേഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീർപ്പ് ചർച്ച വേണ്ടി വന്നത്.

പത്ത് കോടിയിൽ അധികം രൂപ സമാഹരിക്കാൻ ആണ് അമ്മ ഷോ നടത്തുന്നത് എന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു, കൂടാതെ പ്രൊഡ്യൂസർസ് അസോസിയേഷൻ അടുത്ത വർഷം മാർച്ചിൽ നടത്തുന്ന സ്റ്റേജ് ഷോക്ക് അമ്മ സംഘടനയും താരങ്ങളും പൂർണ്ണ പിന്തുണ നൽകും. ആ താരനിശ കേരളത്തിൽ വെച്ചായിരിക്കും നടക്കുക.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago