ലോകത്ത് ആദ്യമായി ഒന്നുമല്ല ഒരാൾ പുനർ വിവാഹം നടത്തുന്നത്, എന്നാൽ കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ അമ്പിളി ദേവിയും സീരിയൽ നടനായ ആദിത്യനും വിവാഹിതർ ആയത്. വിവാഹം അമ്പരപ്പും ആഘോഷവും ആശംസകളും തന്നു എങ്കിൽ തുടർന്ന് വിവാദങ്ങളുടെ പൊടിപൂരമായിരുന്നു.
ഇരുവരെയും വിവാഹം കഴിഞ്ഞുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് തൊട്ട് പിന്നാലെ അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലോവൽ, അമ്പിളി ദേവിയുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ അത് കൊണ്ട് ഒന്നും വിവാദങ്ങൾ തീർന്നില്ല.
ആദിത്യന്റെ നാലാം വിവാഹം എന്നും വിവാഹ തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു എന്ന രീതിയിൽ വാർത്തകൾ എത്തി. വാർത്തകൾക്കും വിവാദങ്ങൾക്കും ആദിത്യൻ തന്നെ ഇപ്പോൾ മറുപടി നൽക്കുകയാണ്.
തന്റെ ആദ്യ വിവാഹം സീരിയൽ ലോകത്ത് തന്നെ പ്രശസ്തയായ ഒരു പ്രമുഖ നടിക്ക് ഓപ്പമായിരുന്നു എന്ന് ആദിത്യൻ പറയുന്നു. അഭിപ്രായ വ്യത്യസങ്ങൾ തുടർന്ന് ആ ജീവിതം അധിക കാലം നീണ്ടുപോയില്ല എന്നും ആദിത്യൻ പറയുമ്പോൾ, വിവാഹ തട്ടിപ്പ് കേസ് ഉണ്ടായതിനെ കുറിച്ചും ആദിത്യൻ പറയാൻ മറന്നില്ല.
പിന്നീടാണ് കണ്ണൂരിൽ നിന്നും തനിക്ക് ഒരു വിവാഹ ആലോചന തനിക്ക് വരുന്നത് എന്ന് പറഞ്ഞ ആദിത്യൻ. ആ വിവാഹം വാക്കാൽ ഉറപ്പിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നു. എന്നാൽ പിന്നീട് അതിലെ ചില പ്രശ്‌നങ്ങൾ അറിയുകയും തുടർന്ന് വിവാഹം വേണ്ട എന്നു വെക്കുകയും ആയിരുന്നു.
എന്നാൽ, വിവാഹത്തിൽ നിന്നും പിന്മാറിയ തനിക്ക് എതിരെ, കേസ് പുറകെ വന്നു. യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി പണവും സ്വർണ്ണവും തട്ടി എന്നായിരുന്നു കേസ്. എന്നാൽ താൻ തന്റെ നിരപരാധിത്വം കോടതിയിൽ തെളിച്ചു. തുടർന്നും തനിക്ക് എതിരെ ഉള്ള വേട്ടയടലുകൾ തുടരുകയാണ് എന്നും, പിന്നീട് തനിക്ക് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടാകുകയും അതിൽ ഒരു മകൻ ഉണ്ട് എന്നും ആദിത്യൻ പറയുന്നു.
ഇതെല്ലാം അറിഞ്ഞു തന്നെയാണ് അമ്പിളി ദേവി തന്നെ വിവാഹം ചെയ്തത് എന്നും, എല്ലാം തകർന്ന് നിന്ന തനിക്ക് ഒരു ജീവിതം തന്നത് അമ്പിളി ആണെന്നും, ആരെയും ശല്യം ചെയ്യാൻ ഞാൻ വരുന്നില്ലല്ലോ, എന്നെയും ദ്രോഹിക്കാതെ ഇരുന്നൂടെ എന്ന് ആദിത്യൻ ചോദിക്കുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…